മുഖ്യമന്ത്രിക്കും ഗവർണർക്കുമായി ഡൽഹിയിൽ പുതിയ വാഹനം; അനുമതി നൽകിയത് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ അനുമതി, ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി

മുഖ്യമന്ത്രിക്കും ഗവർണർക്കുമായി ഡൽഹിയിൽ പുതിയ വാഹനം വാങ്ങുന്നതായി റിപ്പോർട്ട്. രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. ഡൽഹിയിലെ ആവശ്യങ്ങൾക്കായാണ് ഇവ ഉപയോഗിക്കുന്നത്. കാറുകൾ വാങ്ങാനായി തന്നെ 72 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ആവശ്യം അംഗീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടൽ വഴിയാണ് കാർ വാങ്ങുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്കായി കിയാ കാർണിവൽ വാങ്ങിയിരുന്നു. 33 ലക്ഷം രൂപ വിലവരുന്ന കിയ കാർണിവൽ ആണ് ഇതിനായി വാങ്ങിയത്. ആദ്യം ടാറ്റാ ഹാരിയറാണ് വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്യുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കിയാ കാർണിവൽ വാങ്ങിയത്.
https://www.facebook.com/Malayalivartha


























