ഇഡിയെ ഇറക്കി നിര്‍മല പിണറായി സര്‍ക്കാര്‍ വീഴുന്നു ഫെമ ലംഘനത്തിന് 6450 കോടിരൂപയുടെ പിഴയും

വിദേശനാണയ നിയന്ത്രണചട്ടത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്ന കിഫിബി മസാല ബോണ്ട് അന്വേഷണം ഇഡി ശക്തമാക്കിയത് മുന്‍ ധന മന്ത്രിയായിരുന്നു തോമസ് ഐസക്കിന്റെ അവിശുദ്ധ കൂട്ടുകെട്ടുകള്‍ കണ്ടെത്താന്‍ കൂടിയാണ്. ആ കാരണം കൊണ്ട് ഒരുപക്ഷേ ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ഐസക്കിനെ അറസ്റ്റ് ചെയ്താലും അത്ഭുതപ്പെടുത്താനൊന്നുമില്ല. അങ്ങനെ രണ്ടു വഴിയിലൂടെയാണ് അന്വേഷണം.
നിലവിലെ കുരുക്ക് തോമസ് ഐസക്കിന് മാത്രമുള്ളതല്ല പിണറായിക്കുവേണ്ടിക്കൂടിയുള്ളതാണ്. അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഫെമ ലംഘനം കണ്ടെത്തിയാല്‍ ഈ സര്‍ക്കാര്‍ താഴെ വീഴും. കിഫ്ബിയില്‍ പണമിറക്കിയ എല്ലാ വമ്പന്മാരുടെ വീടുകളിലും ഓഫീസുകളിലും ഇഡി കയറി ഇറങ്ങും. കിഫ്ബിയ്ക്ക് പിഴ ഇനത്തില്‍ മാത്രം 6,450 കോടി രൂപ നല്‍കേണ്ടിയും വരും. കേസിന്റെ പ്രാഥമിക മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മസാലബോണ്ടില്‍ നിക്ഷേപമിറക്കിയവരുടെ സമ്പത്തിന്റെ ഉറവിടം മുഴുവന്‍ ഇ.ഡി. കുത്തിപ്പുറത്തിടും.
കിഫ്ബിയിലൂടെയാണ് സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളിലേറെയും എന്നതിനാല്‍തന്നെ ഇത് സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടുന്നൊരു കേസായി ഇത് മാറാം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസക് ഇഡിയ്ക്കു മുന്നില്‍ ഹാജരാകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ഇനിയും തോമസ് ഐസക് ഇ.ഡി.ക്ക് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസിനോട് പ്രതികരിച്ചില്ലെങ്കില്‍ ഒരിക്കല്‍ കൂടി നോട്ടീസ് അയക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ 2019 മേയ് 17ന് മസാല ബോണ്ടുകള്‍ വിതരണം ചെയ്തിരുന്നു. 7.23 ശതമാനം പലിശയ്ക്കു 2,150 കോടി രൂപയാണു ഇങ്ങനെ സമാഹരിച്ചത്. ഇതില്‍ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെയാണ് മസാലബോണ്ട് വിവാദത്തിലാകുന്നത്. പിന്നാലെയാണ് ഇ.ഡി. കേസും എടുത്തു. ഈ സാഹചര്യത്തില്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷന്‍ 13ല്‍ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ 6,450 കോടിരൂപയാകും പിഴത്തുകയായി ഈടാക്കുക.
മാത്രമല്ല വിദേശ വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നിരിക്കെ. കിഫ്ബിപോലുള്ള കോര്‍പറേറ്റ് സംവിധാനത്തിലൂടെ എങ്ങനെയാണ് വിദേശവായ്പ എടുക്കുക് എന്നുള്ളത് പ്രസക്തമായൊരു ചോദ്യമാണ്. ഇതുതന്നെയാണ് വന്‍ പിഴവായി സി.എ.ജി. കണ്ടെത്തിരിക്കുന്നതും. എന്നാല്‍ വ്യക്തികള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, ബോഡി കോര്‍പറേറ്റുകള്‍, കമ്പനികള്‍ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിനായി തടസ്സമില്ല എന്ന ഭരണഘടനയിലെ വാചകങ്ങളാണ് കിഫ്ബിയെ ന്യായീകരിക്കാന്‍ സംസ്ഥാനം ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ ഈ ന്യായം പറച്ചിലൊന്നും ഇനി കേന്ദ്രത്തോട് നടക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.
മസാലാ ബോണ്ടിലെ ഫെമ ലംഘനം കണ്ടെത്തിയാല്‍ പിന്നെ ഈ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാകില്ല. വീണിരിക്കും ഇറപ്പെന്നാണ് വിദഗ്ദരടക്കം പറയുന്നത്. അതേസമയം തന്നെ കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ (ഇ.ഡിയുടെ) ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് രക്ഷപെടാന്‍ മുന്‍ ധനകാര്യമന്ത്രി ഡോ.ടി എം തോമസ് ഐസക്കിന് സാധ്യമല്ലെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാകാനും സാധിക്കില്ല. അന്വേഷണവുമായി നിസ്സഹരിക്കുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ ഐസക്കിനെ ഇഡി പൊക്കും എന്നുറപ്പ്. അത്രയക്ക് അധികാരം ഉള്ള അന്വേഷണ ഏജന്‍സിയാണ് ഇഡി. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നാണ് തോമസ് ഐസക്ക് ചോദിക്കുന്നത്.
https://www.facebook.com/Malayalivartha


























