സിപിഎമ്മിലെ മരമണ്ടന്‍മാര്‍; വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മുതല്‍ ചിറ്റപ്പന്‍ ജയരാജന്‍ വരെയുള്ള നേതാക്കളുടെ ആനമണ്ടത്തരങ്ങളില്‍ ജനം ആര്‍ത്തു ചിരിക്കുന്നു, രണ്ടാം വര്‍ഷത്തിലേക്ക് കാലൂന്നുന്ന പിണറായി സര്‍ക്കാരിന് ഇനി വരാനിരിക്കുന്നത് കൂടുതല്‍ ദുര്‍ബലമാകുന്ന ദിനങ്ങൾ

മരമണ്ടന്‍മാരും വിവരദോഷികളുമാണ് സിപിഎമ്മിലെ ഒരു നിര നേതാക്കളെന്ന് ജനം തിരിച്ചറിയുകയാണ്. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മുതല്‍ ചിറ്റപ്പന്‍ ജയരാജന്‍ വരെയുള്ള നേതാക്കളുടെ ആനമണ്ടത്തരങ്ങളില്‍ ജനം ആര്‍ത്തു ചിരിക്കുന്നു. ശരാശരി ഭരപ്രാപ്തിയുള്ള രണ്ടോ മൂന്നോ മന്ത്രിമാര്‍ മാത്രമേ രണ്ടാം പിണറായി മന്ത്രിസഭയിലുള്ളു എന്ന തിരിച്ചറിവും കേരളത്തിനുണ്ടായിക്കഴിഞ്ഞു. ഒന്നാം പിണറായി മന്ത്രിസഭയുടെ ഒരു നിഴലാകാന്‍പോലും പിണറായിയുടെ രണ്ടാം സര്‍ക്കാരിനു കഴിയുന്നില്ല.
പിണറായി കഴിഞ്ഞാല്‍ സിപിഎമ്മിലെ രണ്ടാമന്‍ എന്ന നിലയിലേക്ക് പിണറായി കൈ പിടിച്ചു നയിക്കുന്ന ഇ.പി ജയരാജനും വാ തുറന്നാല്‍ നിലവാരക്കേടു പറയുന്ന എംഎം മണിയുമൊക്കെ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു പരിധി വരെ പിണറായിയുടെ രണ്ടാം ഭരണം അറും ബോറാണെന്ന തിരിച്ചറിവും ജനത്തിനുണ്ടായിരിക്കുന്നു. മാടമ്പിത്തരവും ഗുണ്ടായിസവും കൊണ്ട് ഇനിയുമേറെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവ് സിപിഎമ്മിലെ തമ്പുരാക്കന്‍മാര്‍ക്ക് മനസിലായി തുടങ്ങുകയും ചെയ്തുകഴിഞ്ഞു.
ഇന്‍ഡിഗോ വിമാനത്തില്‍ ഇനി മേലാല്‍ കയറില്ലെന്നു പറയുന്ന ഇ.പി ജയരാജന്റെ ആനമണ്ടത്തരങ്ങളില്‍ കേരളം ചിരിക്കുക മാത്രമല്ല സഹതപിക്കുകയുമാണ്. കറ തീര്‍ന്ന കമ്യൂണിസ്റ്റ് എന്ന് മാന്യത ഭാവിക്കുമ്പോഴും സ്വന്തം കുടുംബത്തില് ആറു പേര്‍ക്ക ലക്ഷങ്ങള്‍ ശംബളമുള്ള സര്‍ക്കാര്‍ ജോലി സമ്മാനിച്ച ചിറ്റപ്പന്‍ എന്നതിനേക്കാള്‍ പ്രസിദ്ധമാണ് ജയരാജന്റെ ആനമണ്ടത്തരങ്ങള്‍. കെറെയില്‍ ഉടന്‍ വരുമെന്നും, കുറച്ച് നാള്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനങ്ങളായിരിക്കുമെന്നാണ് ജയരാജന്‍ പറഞ്ഞത്.
'ഒളിമ്പ്യന്‍ മുഹമ്മദലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക രംഗത്തെ ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ താരമാണ് അദ്ദേഹം. സ്വര്‍ണ മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം വാനോളമുയര്‍ത്തി. മുഹമ്മദലിയുടെ മരണത്തില്‍ കേരളത്തിന്റെ ദുഃഖം ഞാന്‍ അറിയിക്കുന്നു' എന്നാണ് ജയരാജന്‍ അന്ന് പറഞ്ഞത്.
കെ റെയിലിനെ വിമാനങ്ങളോടുപമിച്ചും മുഹമ്മദാലി കേരളത്തിന്റെ അഭിമാനം പകര്‍ന്ന കായിക താരമായിരുന്നുവെന്ന് ഗീര്‍വാണമടിച്ചുമൊക്കെ കേരളത്തെ ഞെട്ടിച്ച നേതാവാണ് ജയരാജന്‍. പശുക്കളുടെ കുളമ്പുരോഗം മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്നാണ് തുടങ്ങിയതെന്നു പറഞ്ഞ മന്ത്രി ചിഞ്ചുറാണിയും സമ്മേളനവേദി മാറിക്കയറിയ വീണാ ജോര്‍ജും ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളാണോ ഉള്ളതെന്നു തിരക്കുന്ന വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റിയ ആന്റണി രാജുവുമൊക്കെയായി ഒരു നിര മന്ത്രിമാര്‍. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമൊക്കെയാണ് ഇ.പി ജയരാജന്‍. അതിലുപരി ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും.
കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നീ ചുമതലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴീക്കോട്, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന് പല തവണ നിയമസഭയിലെത്തിയിട്ടുണ്ട്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ മന്ത്രിയുമായി. ഇത്തരം ഉന്നതമായ പദവികളില്‍ ജയരാജന്‍ ആരുടെ ഒത്താശയില്‍ കയറിപ്പറ്റിയെന്നതാണ് ന്യായമായ ചോദ്യം. സിപിഎമ്മില്‍ നേതാവാകാന്‍ ശരാശരി വിവരം പോലും വേണ്ടേ എന്ന ചോദ്യം ബാക്കിയും. വെറുതയല്ല, ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ലെന്ന് പിണറായി വിജയന്‍ പല തവണ പത്രപ്രവര്‍ത്തകരോടു പറഞ്ഞത്.
തറ നിലവാരത്തില്‍ വാക്കുകളുപയോഗിക്കുകയും അസഭ്യച്ചുവയുള്ള ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്ന മണിയാശാനും മഹാനായ നേതാവാണെന്നാണ് സിപിഎം പറയുന്നത്. നിയമസഭ അടിച്ചു പൊളിക്കുവോളം ഗുണ്ടായിസം വെളിവാക്കിയ ശിവന്‍കുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കുക മാത്രമല്ല അദ്ദേഹത്തിന്റെ അബദ്ധ പഞ്ചാംഗം കേട്ട് വിദ്യാര്‍ഥികള്‍ വരെ ചിരിക്കുന്ന കാലം.
കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാരുകളുടെ നിലയിലേക്ക് തരം താഴുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. യുഡിഎഫിന്റെ ദൗര്‍ബല്യവും കോണ്‍ഗ്രസിന്റെ പിടിപ്പുകേടും മാത്രമാണ് പിണറായിയുടെ രക്ഷ. പിണറായിക്കെതിരെ ജനവികാരം ഉണരുന്ന ഘട്ടമെത്തിയപ്പോള്‍ എകെജി സെന്ററില്‍ ഏറുപടക്കം എറിയിച്ചും സജി ചെറിയാനെ പുറത്താക്കിയും തല്‍ക്കാലം രക്ഷപ്പെട്ടു. രണ്ടാം വര്‍ഷത്തിലേക്ക് കാലൂന്നുന്ന പിണറായി സര്‍ക്കാര്‍ ഇനി കൂടുതല്‍ ദുര്‍ബലമാകുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്.
https://www.facebook.com/Malayalivartha


























