മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി

മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറിഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. അടിയന്തരചികില്‍സ ആവശ്യമുള്ള ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിസമയങ്ങളില്‍ കര്‍ഷക ഭവനങ്ങളിലും ഫാമുകളിലും പോയി ചികിത്സ നടത്താവുന്നതാണെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കേരള വെറ്ററിനറി സര്‍ജന്‍ സര്‍വീസ് അസോസിയേഷന്‍ വര്‍ഷങ്ങളായി നല്‍കുന്ന നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ 14നാണ് ഉത്തരവിറക്കിയിരിക്കുന്നത്.
വെറ്ററിനറി സര്‍ജന്‍മാരുടെ സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. കൃത്യനിര്‍വഹണത്തെ ബാധിക്കാത്ത രീതിയിലും ഡ്യൂട്ടിസമയത്തിന് പുറത്തുമായിരിക്കണം സ്വകാര്യ പ്രാക്ടീസ് നടത്തേണ്ടത്. അടിയന്തരചികിത്സ ആവശ്യമുള്ളപ്പോള്‍ ഡ്യൂട്ടിസമയത്തും തങ്ങളുടെ അധികാരപരിധിക്കുള്ളിലെ കര്‍ഷകവീടുകളിലും ഫാമുകളിലും സേവനം ചെയ്യാമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ഇത്തരം കേസുകളില്‍ പോകുന്ന സമയവും തിരിച്ചുവരുന്ന സമയവും മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം.അടിയന്തരസാഹചര്യങ്ങളില്‍ ഗതാഗതസൗകര്യവും ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകളും കര്‍ഷകര്‍ ഏര്‍പ്പെടുത്തണം.ഗതാഗത സൗകര്യം ഒരുക്കിയിട്ടില്ലെങ്കില്‍ ഗുണഭോക്താവില്‍നിന്ന് ഡോക്ടര്‍ക്ക് യാത്രാ അലവന്‍സ് വാങ്ങാം.
ആശുപത്രിയില്‍ പരിശോധിച്ചുനല്‍കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്,ഇന്‍ഷുറന്‍സ്,വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് 50 രൂപ നിരക്കില്‍ ഫീസ് വാങ്ങാം.പോസ്റ്റ്‌മോര്‍ട്ടം ഫീസായി 250 രൂപ ഈടാക്കാം.
രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഫീസ് പുതുക്കാം.സര്‍ക്കാര്‍പദ്ധതികളില്‍ നിശ്ചയിച്ച ഫീസുകള്‍ നല്‍കുന്നുണ്ടെങ്കില്‍ കര്‍ഷകരില്‍നിന്ന് പ്രസ്തുതആവശ്യത്തിന് വീണ്ടും ഫീസ് വാങ്ങാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























