സംവിധായകന്‍ പീഡനക്കേസ് പ്രതിയായതിന്റെ പേരില്‍ സിനിമ തടയാനാകില്ലെന്ന് ഹൈക്കോടതി.... സംവിധായകനായ ലിജുകൃഷ്ണന്‍ പീഡനക്കേസില്‍ പ്രതിയായതിനാല്‍, ലിജുവിന്റെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.... നിവിന്‍ പോളി നായകനായ ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു...

പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളത് അല്ലെന്നും അതിനാല്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും അറയിച്ചിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഹര്‍ജി തള്ളിയത്.
പടവെട്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























