രാജ്യാന്തര മാർക്കറ്റിൽ ഒരു കിലോഗ്രാമിന് ലക്ഷങ്ങൾ വില; 100 ഗ്രാമിനടുത്ത് എംഡിഎംഎയുമായി ഇരുപത്തിരണ്ടുകാരൻ പിടിയിൽ; സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു വസ്തുവാണ് പിടിക്കൂടിയത്; പ്രതികളെ കുടുക്കാൻ പോലീസിന്റ ആൾമാറാട്ടം

മെത്തലിൻ ഡയോക്സി മെത്തഫിറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. എംഡിഎംഎ സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലായിരുന്നു.100 ഗ്രാമിനടുത്ത് എംഡിഎംഎയാണ് പിടിച്ചെടുത്തത്. കലൂർ സ്റ്റേഡിയം പരിസരത്താണ് യുവാവ് പിടിയിലായിരിക്കുന്നത്. ഇടപ്പള്ളി കുന്നംപുറം സിഎം മടവൂർ വീട്ടിൽ ഹാറൂൺ സുൽത്താനെയാണ് (22) തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം പൊലീസും പ്രതികളെ പിടിക്കൂടാനുണ്ടായിരുന്നു. പോലീസിനെ കണ്ടോടിയ പ്രതിയെ സാഹസികമായി പിടികൂടി. കൂടുതൽ അളവിൽ എംഡിഎംഎ എടുത്തു കൊച്ചിയിലെ ആവശ്യക്കാർക്ക് ചില്ലറയായി വിറ്റു കൊണ്ടിരുന്ന വ്യക്തിയാണ് പ്രതി. നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണ് പിടിയിലായിരിക്കുന്നത്.
രഹസ്യ വിവരം കിട്ടിയപ്പോൾ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ ഒന്‍പതരയോടെ ഹാറൂണിനെ തേടി കലൂര്‍ സ്റ്റേഡിയം പരിസരത്തെത്തുകയായിരുന്നു. പതിവ് തെറ്റിക്കാതെ ചുവന്ന സ്കൂട്ടറില്‍ ഹാറൂണ്‍ ഇടപാടുകാരെ തേടി സ്ഥലത്തെത്തി. സ്ക്വാഡ് അംഗങ്ങള്‍ ആവശ്യക്കാരെ പോലെയാണ് പ്രതികളുടെ മുന്നിലെത്തിയത്.
പിടി വീഴുമെന്ന് ഉറപ്പായപ്പോൾ രക്ഷപ്പെടാൻ പാഴ് ശ്രമം നടത്തിയിരുന്നു. എംഡിഎംഎ കൈവശമുണ്ടെന്നു ഹാറൂണ്‍ ഉദ്യോഗസ്ഥർ സമ്മതിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബൈക്ക് പരിശോധിച്ചത്.
രാജ്യാന്തര മാർക്കറ്റിൽ ഒരു കിലോഗ്രാമിന് ലക്ഷങ്ങളാണ് വില. ഏകദേശം 5 ലക്ഷം രൂപയുടെ ലഹരിയാണ് പ്രതിയിൽനിന്ന് പിടികൂടിയിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ ലഹരിക്ക് അടിമയാകുന്നതാണ് ഈ ലഹരി മരുന്ന് എന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























