സ്കൂൾ ബസിൽ നിന്നിറങ്ങി അരക്കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്ക് നടന്നു പോകവേ പിന്നിൽ നിന്ന് തലയ്ക്കടിച്ചു; ബോധരഹിതയായി 10 വയസ്സുകാരി വഴിയിൽ; അന്വേഷിച്ചെത്തിയ വീട്ടുക്കാർ കണ്ടത് നടുക്കുന്ന കാഴ്ച്ച!

10 വയസ്സുകാരിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു പോകുകയായിരുന്ന കുട്ടിയാണ് കള്ളന്മാരുടെ കയ്യിലകപ്പെട്ടത്. മേരികുളത്തെ സ്കൂളിൽ 5–ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിക്കായിരുന്നു ഈ ദുരനുഭവം നേരിട്ടിരിക്കുന്നത്. സ്വർണക്കമ്മലും വെള്ളിക്കൊലുസുമാണു മോഷണം പോയത്. ആരോ പിന്നിൽ നിന്ന് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി മൊഴി കൊടുത്തത്.
പെൺകുട്ടി ചപ്പാത്തിനു സമീപം സ്കൂൾ ബസിൽ വന്നിറങ്ങി അരക്കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു നടന്നു പോകണം. ഈ സമയത്തായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി . വീടിന് 300 മീറ്റർ അകലെയാണ് ഈ സംഭവം നടന്നത്.
കുട്ടിയെ കാണാതായപ്പോൾ പിതൃമാതാവ് അന്വേഷിച്ച് എത്തി. ഈ സമയം റോഡിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടത്തുകയായിരുന്നു. ഇതേ തുടർന്നാണ് തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ അന്വേഷിച്ചെത്തിയവർ കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഈ സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കി.
https://www.facebook.com/Malayalivartha

























