അമേരിക്കയ്ക്ക് അപായ സൈറണ്‍ ഇറാന്‍ ഡ്രോണുകളുമായി റഷ്യയുടെ ഭീകരനീക്കം ഇത് അത്യന്തം അപകടകരം

ഉപരോധം അനുഭവിക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍, ഒരുപക്ഷെ പാശ്ചാത്യ ലോകത്തിന് അപകടകരമായേക്കാവുന്ന ഒരു സഖ്യം രൂപീകരിക്കാനാണ് പുടിന്റെ ശ്രമം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ചും അമേരിക്കയുംപാശ്ചാത്യ രാജ്യങ്ങളും ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരിക്കുന്ന രാജ്യങ്ങളെ എല്ലാം ഒന്നിപ്പിച്ച് ഒരു തിരിച്ചടിക്ക് തയ്യാറെടുക്കുകയാണ് വ്‌ളാഡിമിര്‍ പുടിന്‍ എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായുള്ള ഇറാന്‍ സന്ദര്‍ശനം വളരെയധികം ആശങ്കയുണര്‍ത്തുകയാണ്. ഇറാന്‍ പ്രസിഡണ്ട് റൈസിയുമായും ഇറാന്റെ പരമാധികാരി ആയത്തൊള്ള ഖമേനിയുമായും പുടിന്‍ ചര്‍ച്ചകള്‍ നടത്തു. ഇരു രാജ്യങ്ങളൂം തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്ന് റഷ്യന്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം ഇടക്കിടെ വിറച്ചും, വലതു കൈ അനക്കാതെയും , തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളില്‍ അല്പമൊക്കെ യാഥാര്‍ത്ഥ്യമുണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു പുടിന്റെ ഈ സന്ദര്‍ശനം. ക്ഷീണിതനാണെങ്കിലും പോരാടാന്‍ താന്‍ ഉറച്ചിരിക്കുകയാണെന്ന നിശ്ചയദാര്‍ഢ്യവും ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.
അഞ്ചുമാസങ്ങള്‍ക്ക് മുന്‍പ് യുദ്ധം തുടങ്ങിയതിനുശേഷം പുടിന്‍ നടത്തുന്നരണ്ടാമത്തെ വിദേശയാത്രയാണിത്. യുക്രെയിനില്‍ ഉപയോഗിക്കുന്നതിനായുള്ള ഡ്രോണുകള്‍ ഇറാന്‍ റഷ്യയ്ക്ക് വില്‍ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഈ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞത്, നൂറുകണക്കിന്‍ കോമ്പാറ്റ് ഡ്രോണുകള്‍ ഇറാന്‍ റഷ്യക്ക് നല്‍കാന്‍ തീരുമാനിച്ചു എന്നാണ്. മാത്രമല്ല, റഷ്യന്‍ സൈനികര്‍ക്ക് ഈ ഡ്രോണ്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നല്‍കും. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പരിശീലനം തുടങ്ങും എന്നാണ് സള്ളിവന്‍ പറഞ്ഞത്.
കഴിഞ്ഞ ജൂണ്‍ 5 നും ജൂലായ് 8 നും റഷ്യന്‍ സൈനിക പ്രതിനിധികള്‍ ഇറാനിലെ ഒരു സൈനിക കേന്ദ്രത്തിലെത്തി ഡ്രോണുകള്‍ പരിശോധിച്ചിരുന്നു. യുക്രെയിന്റെ ആയുധശാലകള്‍ ആക്രമിച്ചു തകര്‍ക്കാന്‍ അനുയോജ്യമാണെന്ന് കണ്ടാണ് ഇത് വാങ്ങാന്‍ തീരുമാനമായിരിക്കുന്നത്. ഇതിനു പകരമായി റഷ്യ ഇറാന് സൈനിക സേവനം നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, അത് ഏതുവിധത്തിലുള്ളതാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
പാശ്ചാത്യ ശക്തികള്‍ വിലക്കേര്‍പ്പെടുത്തിയാലുംറഷ്യ ലോകത്തില്‍ ഒറ്റപ്പെടുകയില്ല എന്ന് കാണിക്കാന്‍ വേണ്ടി കൂടിയാണ്ഈ സന്ദര്‍ശനം. ഇറാനും പാശ്ചാത്യ ശക്തികളുടെ ഉപരോധം നേരിടുന്ന രാജ്യമാണ്. ആണവായുധങ്ങള്‍ കൈവശമുള്ള ഇറാനെ പങ്കാളിയാക്കുന്നതിലൂടെ കൂടുതല്‍ അപകടകരമായ ലക്ഷ്യമണോ പുടിന്‍ മുന്നില്‍ കാണുന്നത് എന്ന് ആശങ്കയുയരുന്നു.
https://www.facebook.com/Malayalivartha

























