ജയശങ്കര്‍ തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാര്‍ത്ഥി കേരളത്തില്‍ ബിജെപിയ്ക്ക് പുതിയ മന്ത്രി സഭ ഞെട്ടിക്കുന്ന നീക്കവുമായി കേന്ദ്രം

കേരളത്തില്‍ ബിജെപിയുടെ ഞെട്ടിക്കുന്ന നീക്കങ്ങള്‍. സിപിഎം കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഒരേ പോലെ ഞെട്ടലുണ്ടാക്കുന്ന നീക്കങ്ങള്‍ തന്നെയാണത്. പലര്‍ക്കും ഇതൊന്നും ദഹിക്കില്ലെങ്കിലും. കേരളം പിടിപച്ചേ അടങ്ങൂ എന്ന അമിത്ഷായുടെ വാശിയിന്മേലാണ് ഇപ്പോഴുള്ള നീക്കങ്ങള്‍. മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ബിജെപിയുടെ ഇനിയുള്ള പ്രവര്‍ത്തന ശൈലിയിലെ മാറ്റം. മറ്റൊന്ന് അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് മത്സരിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥിയാണ്. അടുത്തത് ബിജെപിയില്‍ പുതുതായി ചേരുന്ന ചില വമ്പന്മാരാണ്. ഇത്തവണത്തേത് സംസ്ഥാന നേതൃത്വത്തെ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര നീക്കങ്ങളാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ അധികം സീറ്റ് പിടിക്കാനായില്ലെങ്കിലും തുറക്കാത്ത പല അക്കൗണ്ടുകളും തുറക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.
ആദ്യത്തേത് ബിജെപിയിലെ പുതിയ മന്ത്രിസഭയാണ് നിഴല്‍ മന്ത്രിസഭ. കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താനും പരാതികളിലും ക്രമക്കേടുകളിലും ഇടപെട്ട് സര്‍ക്കാരിന്റെ നടപടി ഉറപ്പാക്കാനുമാണ് ഈ 'നിഴല്‍മന്ത്രിസഭ'. ഈ സംവിധാനം ഉടന്‍ തന്നെ ബിജെപി നടപ്പിലാക്കും. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഓരോ വകുപ്പിന്റെയും ചുമതല ലോക്‌സഭ, നിയമസഭാ മണ്ഡലം തലത്തില്‍ നേതാക്കള്‍ക്കു നല്‍കുന്നതാണ് രീതി.
ബിജെപിക്കു നിയമസഭയില്‍ പ്രതിനിധികളില്ലാത്തതിനാല്‍ പ്രശ്‌നങ്ങളില്‍ പുറത്തുനിന്ന് ഇടപെടാനും പരിഹരിക്കുന്നതിനു ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുമുള്ള സംവിധാനമാണു നിഴല്‍മന്ത്രിസഭ കൊണ്ടു ലക്ഷ്യമിടുന്നത്. ഓരോ വിഷയത്തിനും കൃത്യമായ നയമുണ്ടാക്കാന്‍ പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന നേതൃ ശിബിരത്തിലും ധാരണയായി. മാത്രമല്ല വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി കേന്ദ്രസഹായത്തോടെ പുതിയ കേരളത്തിനുള്ള സമഗ്രരൂപരേഖയും ഉണ്ടാക്കും.
അടുത്തത് ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ്. തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇപ്പോഴേ.. തീരുമാനം ആയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറെ തലസ്ഥാനത്ത് മത്സര രംഗത്ത് ഇറക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളത്തില്‍ അദേഹം നടത്തിയ സന്ദര്‍ശനം സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത് മാത്രമല്ല. മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് അദേഹം നല്‍കിയ മറുപടി അതും വലിയ ശ്രദ്ധ നേടിയിരുന്നു.
ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈ ഓവര്‍ സന്ദര്‍ശിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. താഴേത്തട്ടില്‍ നടക്കുന്ന വിസകന കാര്യങ്ങള്‍ അറിയാന്‍ എത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കില്‍ തന്റെ ലക്ഷ്യങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ എന്നാണ് പിണറായിയോടെ തിരിച്ച് ജയശങ്കര്‍ ചോദിച്ചു.
വികസന പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തിയില്ലെങ്കിലോ, പദ്ധതികളെക്കുറിച്ച് അറിഞ്ഞില്ലെങ്കിലോ മന്ത്രിമാര്‍ അവരുടെ ജോലി ചെയ്യുന്നില്ല എന്നാണ് അര്‍ഥം. മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ ടീമായാണു ജോലി ചെയ്യുന്നത്. കോവിഡ്, വാക്‌സിനേഷന്‍, വിദ്യാഭ്യാസം, റെയില്‍വേ തുടങ്ങിയ കാര്യങ്ങളില്‍ അടക്കം എല്ലാം ഒരു ടീമായി ചര്‍ച്ച ചെയ്താണ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയത്തിനുപരിയായി വികസനം മനസിലാക്കുന്നവര്‍ക്ക് ഇതെല്ലാം മനസിലാകും. ഞങ്ങളതിനെ വികസനം എന്നു വിളിക്കുന്നു, ചിലര്‍ അതിനെ രാഷ്ട്രീയം എന്നു വിളിക്കുന്നു.
രാജ്യത്തെ ജനങ്ങളെ കാണുന്നത് രാഷ്ട്രീയ പ്രേരിതമെന്ന് എങ്ങനെ പറയാനുകുമെന്ന് മന്ത്രി ചോദിച്ചു. എല്ലാവര്‍ക്കും അവരുടേതായ രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുള്ള അവകാശമുണ്ട്. തന്റെ സന്ദര്‍ശനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ചത് പ്രധാനമന്ത്രിയുടെ പദ്ധതികള്‍ വിലയിരുത്താനായിരുന്നു. വീടുകളില്‍ വൈദ്യുതി വന്നതും കോളനികളില്‍ പദ്ധതികള്‍ വന്നതും വിലയിരുത്തുന്നത് രാഷ്ട്രീയമായി കാണുകയാണെങ്കില്‍ അത് അവരുടെ കാഴ്ചപ്പാടാണ്. ജയശങ്കറുടെ ഈ മറുപടി വലിയ ചര്‍ച്ചയായി. പിണറായിക്കേറ്റ പ്രഹരമായും ഇത് വിലയിരുത്തപ്പെട്ടു.
മാത്രമല്ല ജയശങ്കറിനെ പോലെ തന്നെ കഴിവു തെളിയിച്ചിട്ടുള്ള ലോക സ്വീകാര്യരായ ബിജെപി അനുഭാവമുള്ള ഇന്ത്യന്‍ നേതാക്കളെയും അടുത്ത തെരെഞ്ഞെടുപ്പില്‍ ബിജെപി കളത്തിലിറക്കും എന്നാണ് സൂചന.
അതുപോലെ തന്നെ കേരളത്തിലെ മികച്ച സ്വീകാര്യരായ ആളുകളെയും ബിജെപി മുഖമായി കൊണ്ടുവരും എന്നുള്ളതാണ് കേന്ദ്ര നേതൃത്വത്തിന്റെ മൂന്നാമത്തെ പദ്ധതി. അതില്‍ കേരള സമൂഹത്തില്‍ സംഘ പരിവാര്‍ ആശയങ്ങളെ പിന്തുണയക്കുന്നവര്‍ തന്നെ ഉണ്ടാകണമെന്നില്ല. അപ്രതീക്ഷിതമായിരിക്കും പല എന്‍ഡ്രികളും. ഇന്ന് പിണറായി വിജയനെയും ഭരണരീതികളെയും എതിര്‍ത്തു നിന്ന് പോരാടുന്ന പലരും അടുത്ത തെരെഞ്ഞെടുപ്പ് മുഖത്ത് കാണും എന്ന് ചുരുക്കം.
https://www.facebook.com/Malayalivartha



























