അഗ്നിപഥ് പ്ലേറ്റ് മാറ്റി മോജര്‍ രവി; അഗ്‌നിവീര്‍ യുവാക്കളെ പരിശീലിപ്പിക്കാന്‍ പദ്ധതി

മേജര്‍ രവിയുടെ വാക്കുകളിങ്ങനെ. കോവിഡിനു ശേഷം ഇന്ത്യന്‍ സേനകളിലേക്കു കാര്യമായ നിയമനങ്ങളൊന്നും നടന്നിട്ടില്ല. കോവിഡിനു മുന്‍പു നടന്ന സിലക്ഷന്റെ ഫിസിക്കല്‍ ടെസ്റ്റ് കഴിഞ്ഞ കുറേപ്പേര്‍ നിയമനം പ്രതീക്ഷിച്ചു നില്‍ക്കുന്നതിനിടയിലാണു മഹാവ്യാധി പടര്‍ന്നുപിടിച്ചത്. അതോടെ നിയമനം നിയമനം കാത്തവരുടെ പ്രതീക്ഷകളും ഇരുട്ടിലായി.
നൂറുകണക്കിനു ചെറുപ്പക്കാരുടെ കണ്ണീരു കണ്ട വ്യക്തിയെന്ന നിലയില്‍ അവരുടെ നഷ്ടങ്ങളോര്‍ത്ത് എനിക്കു രോഷം കൊള്ളേണ്ടി വന്നിട്ടുണ്ട്. നമ്മുടെ സംവിധാനങ്ങളെക്കുറിച്ചു പരിഭവിച്ചു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അത് അവരുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയായിരുന്നു. ഏതായാലും ആശങ്കകള്‍ ഏറെക്കുറെ മാറി പുതിയ പദ്ധതി പൂര്‍ണതയിലേക്ക് അടുക്കുകയാണ്. അഗ്‌നിപഥ് യാഥാര്‍ഥ്യമാവുകയാണ്.
ആര്‍മി, നേവി, എയര്‍ ഫോഴ്‌സ് സേനകളില്‍ ജവാനായി പ്രവേശനം ഇനി അഗ്‌നിപഥ് പദ്ധതി വഴി മാത്രമായിരിക്കും. പാക്കേജില്‍ മാറ്റങ്ങള്‍ വന്നുവെന്നല്ലാതെ നിയമന മാനദണ്ഡങ്ങളില്‍ കാര്യമായ വ്യത്യാസങ്ങളില്ല എന്നതു ശ്രദ്ധിക്കുക. ശാരീരികയോഗ്യതാ പരിശോധനയും ശാരീരികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയുമൊക്കെ പഴയ പടി നിലനിര്‍ത്തിയിട്ടുണ്ട്.
പത്താം ക്ലാസോ ഹയര്‍ സെക്കന്‍ഡറിയോ പാസായ ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് ഏറ്റവും മികച്ച അവസരമാണിത്. ചെറിയ പ്രായത്തില്‍ത്തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുക എന്നതില്‍പരം അഭിമാനകരമായ മറ്റെന്തുണ്ട്! രാഷ്ട്രത്തെ സേവിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. മോശല്ലാത്ത ശമ്പളം, പ്രമോഷന്‍ സാധ്യത, രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തൊട്ടറിയാനുള്ള അവസരം, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കു സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസരം തുടങ്ങി പട്ടാള ജോലി ഒട്ടേറെ സാധ്യതകളുടെകൂടി ജോലിയാണ്.
ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് കരസേനയും നാവികസേനയും വ്യോമസേനയും റിക്രൂട്‌മെന്റ് റാലികളുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നു. 'അഗ്‌നിവീര്‍' എന്ന ജ്വലിക്കുന്ന വിശേഷണവുമായി നമ്മുടെ കുട്ടികള്‍ വൈകാതെ സൈനികവേഷമണിഞ്ഞു രാഷ്ട്രസേവനത്തിനിറങ്ങും. അഗ്‌നിവീര്‍ ആകാന്‍ ഒരുങ്ങുന്നവരെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ട്രെയിനിങ്ങും ജീവിതാനുഭവങ്ങളുമാണ്. പട്ടാളത്തിന്റെ ചിട്ടയായ പരിശീലനക്രമങ്ങള്‍ നിങ്ങളില്‍ പുതിയ വ്യക്തിത്വം സൃഷ്ടിക്കും. ഏതു പ്രതിസന്ധിയിലും പതറാത്ത തികഞ്ഞ പോരാട്ടവീര്യമുള്ള കരുത്തുറ്റ വ്യക്തിയായി നിങ്ങള്‍ പുറത്തുവരും. എത്ര ലക്ഷങ്ങള്‍ ചെലവഴിച്ചാലും ഇത്തരത്തില്‍ ഒരു വ്യക്തിയെ സൃഷ്ടിച്ചെടുക്കാന്‍ മറ്റൊരു സ്ഥാപനത്തിനും കഴിയില്ല. അതാണ് ഇന്ത്യന്‍ സേനയുടെ മഹത്വം. ട്രെയിനിങ്ങിലെ പെര്‍ഫെക്ഷനാണ് സേനയുടെ യഥാര്‍ഥ കരുത്ത്.
https://www.facebook.com/Malayalivartha



























