കേസ് കർണാടകത്തിലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നു; കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാനുള്ള നീക്കം പ്രതീക്ഷ നൽകുന്നതാണ്; കേരളത്തിൽ വിചാരണ നടന്നാൽ കേസ് എങ്ങുമെത്തില്ല; ഈ കേസിൽ പലതരത്തിലും മുഖ്യമന്ത്രി ഇടപെടുന്നുണ്ട്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്വപ്ന; കെ ടി ജലീൽ രാജ്യദ്രോഹ പ്രവർത്തനം നടത്തി; തെളിവ് അഡ്വക്കേറ്റിനു കൈമാറുമെന്നും സ്വപ്ന

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അതിനിർണ്ണയാക നീക്കവുമായിഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് രംഗത്ത് വന്നിരുന്നു . എം ശിവശങ്കര്‍ ഉള്‍പ്പെട്ട കേസ് കൂടിയാണിത്. ഈ കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാനാണ് ഇഡിയുടെ ശ്രമം. അതിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇ ഡി.
ബെംഗളൂരുവിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന ആവശ്യവുമായി ഇഡിയുടെ കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയിലേക്ക് പോയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച് സ്വപ്ന സുരേഷ് രംഗത്ത് വന്നിരിക്കുകയാണ്. മാത്രമല്ല ജലീലിനിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് സ്വപ്‍ന. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ;
ഈ കേസ് കർണാടകത്തിലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നു. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാനുള്ള നീക്കം പ്രതീക്ഷ നൽകുന്നതാണ് . . കേരളത്തിൽ വിചാരണ നടന്നാൽ കേസ് എങ്ങുമെത്തില്ല. ഈ കേസിൽ പലതരത്തിലും മുഖ്യമന്ത്രി ഇടപെടുന്നുവെന്നും സ്വപ്ന ആരോപിക്കുകയുണ്ടായി. കെ ടി ജലീലിനെതിരെ ഗുരുതര ആരോപണമാണ് ഉയർത്തിയിരിക്കുന്നത്.
കെ ടി ജലീൽ രാജ്യദ്രോഹ പ്രവർത്തനം നടത്തി. അതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ട് . ഈ തെളിവ് അഡ്വക്കേറ്റിനു കൈമാറുമെന്നും സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവുകൾ അടങ്ങിയ ഈ രേഖ കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ് സ്വപ്ന. എന്തായാലും ഇന്ന് സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു എന്ന തീരുമാനം വന്നതിനു പിന്നാലെയാണ് സ്വപ്ന ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നത്.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാനാണ് ഇഡിയുടെ ശ്രമം. അതിനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇ ഡി. ബെംഗളൂരുവിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന ആവശ്യവുമായി ഇഡിയുടെ കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയിലേക്ക് പോയിരിക്കുകയാണ്.
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് തുടര്‍ നടപടികളെ കുറിച്ച് ഗൗരവകരമായി തന്നെ ഇ ഡി ചിന്തിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമം തള്ളിക്കളയാനാകില്ലെന്ന ആശങ്ക കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹിയില്‍ ഉന്നത തല കൂടിയാലോചനകള്‍ നടന്നിരുന്നു. അതിനു ശേഷമായിരുന്നു ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ സെഷന്‍സ് കേസ് ഉള്ളത്. കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ ഇപ്പോൾ സമീപിച്ചിരിക്കുന്നത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ അടക്കം ഈ കേസില്‍ നാല് പ്രതികളുണ്ട്.
https://www.facebook.com/Malayalivartha



























