പിണറായിയുടെ പക വിനുവിന്റെ അറസ്റ്റ് ഉടന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍പോയ അവതാരകന് കിട്ടിയ പണി

ഓടി നടന്ന് പകരം വീട്ടുകയാണ് പിണറായി. അതുപോലെ തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറി വി ശശിയുടെ താളത്തിന് തുള്ളുകയാണ് പിണറായി. ഈ തരത്തിലാണ് സിപിഎമ്മിനുള്ളില്‍ പോലരും പറഞ്ഞ് നടക്കുന്നത്. പിസി ജോര്‍ജും ശബരിനാഥനും അറസ്റ്റിലായതാണ് പകയുടെ പ്രതീകമായി ഏല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും ഒടുവില്‍ ശബരിനാഥിനും കോടതി ജാമ്യം നല്‍കി. അടുത്തത് ആരാണ്. ആരെ പിടിച്ച് അകത്തിടും എന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉയരുമ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ ഇന്നലെ ന്യൂസ് അവറില്‍ ചില ഞെട്ടിക്കുന്ന കാര്യങ്ങള്‍ പങ്കുവച്ചത്. ഏതൊരു സാധാരണക്കാരനെയും ആശങ്കപ്പെടുത്തുന്നൊരു കാര്യമാണത്.
ഈ സര്‍ക്കാര്‍ തികച്ചും ഏകപക്ഷീയമായി പെരുമാറുന്നതാണ് എന്നുള്ളതിനുള്ളതിന് തെളിവാണിത്. ആദ്യം ഇവര്‍ ചില സൂചനകള്‍ നല്‍കും. വീട്ടില്‍ ഭീഷണി പോസ്റ്റര്‍ ഒട്ടിച്ചും സൈബര്‍ ആക്രമണങ്ങളുമൊക്കെയാണത്. ഇപ്പോഴിതാ വിനു വി ജോണിനെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ പോകുകയാണ്. ഇതിനുള്ള തന്ത്രം പൊലീസ് ഒരുക്കിയതായിട്ടുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഭാഗ്യത്തിന് അത് വിനു വി ജോണ്‍ അറിഞ്ഞു.
തിരുവനന്തപുരം കണ്‍റ്റോണ്‍മെന്റ് പൊലീസാണ് വിനു വി ജോണിനെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ച് 28നാണ് സംഭവം നടന്നതെന്നും പരാതി അടുത്ത മാസം 28ന് പത്തരയ്ക്കാണ് കിട്ടിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. അന്ന് പതിനൊന്ന് ആറിന് തന്നെ കേസെടുത്തു. 1955ല്‍ ജനിച്ച എളമരം കരീമാണ് പരാതിക്കാരന്‍. അച്ഛന്‍ ഇസ്മാലുട്ടിയും. ആവലാതിക്കാരനെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ ്ആക്രമിക്കപ്പെണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. എളമരം കരിം പോകുന്ന വണ്ടി ഒന്ന് അടിച്ചു പൊട്ടിക്കണമായിരുന്നു, എന്നിട്ട് അതിലുള്ള ആളുകളെ എളമരം കരിം കുടുംബ സമേതമാണെങ്കില്‍ അവരെയൊക്കെ ഒന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരുത്തണമായിരുന്നു എന്ന പ്രസ്താവന നടത്തിയെന്നാണ് എഫ് ഐ ആറിലെ കുറ്റാരോപണം.
പണിമുടക്കിന്റെ പേരില്‍ നടന്ന അതിക്രമങ്ങളെ എളമരം കരിം ന്യായീകരിച്ചിരുന്നു. ഇതു സൂചിപ്പിച്ച് 'അദ്ദേഹം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ബിനു ജോണ്‍ ചോദിച്ചിരുന്നു'. ഇതിനെയാണ് അപകീര്‍ത്തിപ്പെടുത്തലായി വ്യാഖ്യാനിക്കുന്നത്. എഫ് ഐ ആറില്‍ സത്യം എഴുതിയതുമില്ല. ഇതോടെ കേസില്‍ വകുപ്പുകള്‍ എത്തി. വേണമെങ്കില്‍ മജിസ്‌ട്രേട്ടിന് ജാമ്യം നിഷേധിക്കാന്‍ പോലും ഉള്ള വകുപ്പുകള്‍ എഫ് ഐ ആറിലുണ്ട്. ഐപിസിയിലെ 107, 118, 504, 506 എന്നിവയാണ് വകുപ്പുകള്‍. കെപി ആക്ടിലെ 120 ഒയും.
എളമരം കരിമിനെതിരെ വിനു പറഞ്ഞ അഭിപ്രായത്തെ വളച്ചൊടിച്ച് അങ്ങനെ ആക്കിയെടുത്തു എളമരവും സൈബര്‍ സഖാക്കളും. അതിന് ശേഷം വിനുവിനെതിരെ അക്രമാഹ്വാനം നടന്നു. അതെല്ലാം തീര്‍ന്നുവെന്ന് വിനുവും കരുതി. അതിനിടെയാണ് കേസിനെ കുറിച്ച് അറിയുന്നത് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു വി ജോണ്‍ വിശദീകരിച്ചു. എന്റെ വീട്ടിലേക്ക് കടന്നു കയറി പോസ്റ്റ് ഒട്ടിച്ചു. നഗരത്തില്‍ അടക്കം പോസ്റ്റര്‍ വന്നു. ഐപിഎസുകാരന്‍ അടക്കം മൊഴി എന്റെ മൊഴി എടുത്തു. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. ഇതിനിടെ കലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കി. അടുത്ത ദിവസം പാസ്‌പോര്‍ട്ട് കൈയില്‍ കിട്ടി. പിന്നാലെ പൊലീസ് വെരിഫിക്കേഷന്‍ നടന്നു. അതില്‍ എതിരെ റിപ്പോര്‍ട്ട് വന്നു. താന്‍ കേസില്‍ പ്രതിയാണെന്നായിരുന്നു അത്‌വിനു വി ജോണ്‍ പറയുന്നു.
ഇതോടെ കേസിനെ കുറിച്ച് അന്വേഷിച്ചു. ഐപിസിയിലെ നാലു വകുപ്പും കേരളാ പൊലീസ് ആക്ടിലെ ഒരു വകുപ്പും ചേര്‍ത്താണ് കേസ്. മാര്‍ച്ച് മാസം 28നായിരുന്നു സംഭവം. ഏപ്രില്‍ മാസം 28ന് കേസെടുത്തു. ഏപ്രില്‍ മാസത്തില്‍ കേസെടുത്തെങ്കില്‍ പ്രതി അറിയണ്ടേ എന്ന ചോദ്യമാണ് വിനു വി ജോണ്‍ ഉയര്‍ത്തുന്നത്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപനകനെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ണീരൊഴുക്കുന്നവരുണ്ടല്ലോ പ്രതിഷേധിക്കുന്നവരുണ്ടല്ലോ... കുഞ്ഞിലയുടെ കേസ് ശ്രീ അഭിലാഷ് സൂചിപ്പിച്ചല്ലോ.. ഇതു പോലെ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്നതു കൊണ്ട് ഞാന്‍ അത് അറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു പൊളിട്ടിക്കല്‍ പ്രഷര്‍ ഉള്ളതു കൊണ്ട് കേസ് എടുത്തുവെന്ന്. അത് താഴ്ത്തി വച്ചിരിക്കുകയായിരുന്നു. എന്നെങ്കിലും പിടിക്കാന്‍വിനു വി ജോണ്‍ പറയുന്നു.
അത് കേരളത്തിലും സംഭവിക്കും. ഫാസിസ്റ്റ് കേരളം ഭരിക്കുമ്പോള്‍ ഇതില്‍ അപ്പുറവും സംഭവിക്കും. നാളെ ഇതു പറയാന്‍ ഞാന്‍ നിങ്ങള്‍ക്ക് മുമ്പിലുണ്ടാകണമെന്നില്ല. ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങള്‍ഇങ്ങനെ പറഞ്ഞാണ് വിനു വി ജോണ്‍ ചര്‍ച്ച അവസാനിപ്പിച്ചത്. നേരത്തെ വിനു വി ജോണിന്റെ ആഹ്വാനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വരെ രംഗത്ത് വന്നിരുന്നു. അദ്ദേഹം ചോര വീഴ്ത്താന്‍ വരട്ടെ, നമുക്ക് നോക്കാം ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞിരുന്നു. ഇതെല്ലാം തെറ്റായ രാഷ്ട്രീയ പ്രചാരണമായിരുന്നു.
പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍, തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ആ ചര്‍ച്ച കണ്ടിരുന്നവര്‍ക്ക് എല്ലാം അറിയുന്ന കര്യമുണ്ട്. വിനു വി ജോണ്‍ കരീമിനെ തല്ലാന്‍ ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് തിരൂരില്‍ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കില്‍ സമരക്കാര്‍ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.
https://www.facebook.com/Malayalivartha



























