മാധ്യമങ്ങളെ സൂക്ഷിച്ചില്ലെങ്കില്‍... കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ മാധ്യമങ്ങള്‍ സൂക്ഷിക്കണം

ചെരുപ്പിന്റെ വാറഴിക്കാന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെ ഉപയോഗിച്ച് പുലിവാലു പിടിച്ച സ്പീക്കര്‍ എന്‍ ശക്തന്റെ അനുഭവത്തോടെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പഠിക്കേണ്ട ഒരു പാഠമുണ്ട്. മുമ്പില്ലാത്തവിധം മാധ്യമങ്ങള്‍ കേരളത്തില്‍ ശക്തമാണ്. അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് മലയാളികള്‍ വിശ്വസിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഷ്ട്രീയക്കാര്‍ അതീവ ജാഗ്രതയോടെ പെരുമാറുക. ഇല്ലെങ്കില്‍ അവര്‍ പണിത് കൊന്നൊടുക്കും.
ശക്തന്‍ ചെരുപ്പഴിപ്പിച്ചത് മാധ്യമങ്ങള്‍ക്ക് മുന്നിലാണെന്നതാണ് രസകരം. ചാനലുകള്‍ കണ്ണു തുറന്നു നില്‍ക്കുമ്പോള്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പഴിപ്പിച്ച ശക്തന്റെ ചങ്കൂറ്റം സമ്മതിക്കണം.ശക്തന് കണ്ണിന് രോഗമാണത്രേ. കുനിഞ്ഞ് നിന്ന് കറ്റ മെതിച്ച ശക്തന്റെ കണ്ണിലെ രോഗം ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം കണ്ടവര്‍ മനസിലാക്കി. കോണ്‍ഗ്രസ് മന്ത്രിമാരെക്കാളും ഭേദം മാര്‍ക്‌സിസ്റ്റ് മന്ത്രിമാരാണ്. അവര്‍ ചെരുപ്പിന്റെ വാറഴിക്കാനും പെട്ടി ചുമക്കാനും പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിക്കുകയില്ല.
കസേര കാണുമ്പോള്‍ പനിക്കുന്നവരാണ് ഇങ്ങനെയൊക്കെ ചെയ്യാറുള്ളത്. എണ്ണി കൊണ്ട് ആറുമാസം തീരുമ്പോള്‍ ചെരുപ്പിന്റെ വാറ് ആര് അഴിക്കുമെന്ന് ദൈവം തമ്പുരാന് അറിയാം.ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രനും സമാനമായ കുരുക്കില്‍ പെട്ടു. സവര്‍ണജാതിക്കാരനായ ബാലചന്ദ്രന്‍ പട്ടികജാതിക്കാരെ ആക്ഷേപിച്ചു. അതും മാധ്യമങ്ങളാണ് പുറത്തു കൊണ്ടു വന്നത്. ഏതായാലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരും ജഡ്ജിമാരും ജാഗ്രതൈ. പേരു ചീത്തയാക്കാന്‍ നിമിഷമൊന്നു മതി. അതുകൊണ്ടാണല്ലോ കണ്ടു കണ്ടിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ഭവാന്‍ എന്ന മന്ത്ര ശലകം കെ കരുണാകരന്‍ എന്നും ജപിക്കുമായിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha