മോഷണത്തിനു പുറമേ ആന്റണിക്ക് നീലചിത്രനിര്‍മാണവും, ഉപയോഗിച്ചത് സ്വന്തം ഭാര്യമാരെ

മോഷണത്തിന് പുറമേ ആട് ആന്റണി നിലചിത്ര നിര്‍മാണവും നടത്തിയിരുന്നതായി പോലീസ്. സ്വന്തം ഭാര്യമാരെയാണ് ആട് ആന്റണി ഇതിനായി ഉപയോഗിച്ചത്. ഇതിനുവേണ്ടിയാണ് നാട്ടിലെങ്ങും ഭാര്യമാരെ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും സമ്മതത്തോടെയും രഹസ്യമായുമെല്ലാമാണ് ആന്റണി നീലചിത്രം പിടിച്ചിരുന്നത്. ആട് ആന്റണിയുടെ വീടുകള്‍ റെയ്ഡ് നടത്തിയതില്‍ നിന്നും ഇത്തരം സിഡികള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ആട് ആന്റണിയുടെ ഭാര്യമാരെ ഒന്നൊന്നായി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് പരിപാടി. ഇതിലൂടെ നീലച്ചിത്ര നിര്‍മ്മാണത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസ്. പൊലീസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പിടികിട്ടാപ്പുള്ളിയായ ആട് ആന്റണി അറസ്റ്റിലാകുന്നത്. ഇരുപതിലധികം ഭാര്യമാരാണ് ആട് ആന്റണിക്കുള്ളതെന്നാണ് കണ്ടെത്തിയിരുന്നത്.
നീലച്ചിത്രം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയതിനാണ് 2002 ജൂണില്‍ ആന്റണിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. നടക്കാവ് രാരിച്ചന്‍ റോഡിലെ വാടകവീട്ടില്‍വച്ചാണ് ഇത് നിര്‍മ്മിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആട് ആന്റണി 2000ത്തില്‍ കൊല്ലത്തുനിന്ന് താവളം കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. ഭാര്യമാരിലൊരാളായ തൃശൂര്‍ സ്വദേശിനി സോജയുടെ പരാതിയിലാണ് കൊല്ലം പൊലീസ് കോഴിക്കോട്ടെ വാടകവീട്ടില്‍ അന്വേഷണം നടത്താനെത്തിയിരുന്നത്. വീട്ടില്‍ നടത്തിയ റെയ്ഡില്‍ അന്ന് വീഡിയോ റെക്കോഡറും വീഡിയോകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത സാധനങ്ങള്‍ കൊല്ലം പൊലീസ് നടക്കാവ് പൊലീസിന് കൈമാറിയിരുന്നു.
കോഴിക്കോട്ടുനിന്ന് പൊലീസ് റെയ്ഡില്‍ ആന്റണിയെ പിടികൂടുമ്പോള്‍ രണ്ടു ഭാര്യമാരും വീട്ടിലുണ്ടായിരുന്നു. രണ്ട് ഭാര്യമാരെ ഒരുമിച്ച് താമസിപ്പിച്ചായിരുന്നു നീലച്ചിത്ര നിര്‍മ്മാണം. വിവിധയിടങ്ങളില്‍ നീലച്ചിത്ര നിര്‍മ്മാണം നടത്തിയിരുന്നുവെങ്കിലും കോഴിക്കോട്ടുനിന്ന് മാത്രമാണ് പിടിയിലായത്. ഒളവണ്ണ സ്വദേശി വര്‍ഗീസിന്റെ മകന്‍ ആട് ആന്റണിയെന്നാണ് പൊലീസില്‍ നല്‍കിയിരുന്ന മേല്‍വിലാസം. ഈ കേസില്‍ നടക്കാവ് പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ മാതൃകയില്‍ നീലച്ചിത്രങ്ങള്‍ പിന്നീടും ആട് നിര്‍മ്മിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.
മുമ്പ് ഇത്തരത്തിലൊരു കേസ് ആട് ആന്റണിക്ക് എതിരെ ഉണ്ടായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആട് ആന്റണി ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha