Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി നടേശന്‍, വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ഭാവമെങ്കില്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്ന് വെള്ളാപ്പള്ളി

17 OCTOBER 2015 01:00 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മാധ്യമങ്ങള്‍ക്ക് നേരെ തട്ടിക്കയറി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ആരോപണങ്ങളെയും അഴിമതിയെയും കുറിച്ചു ചോദിച്ചപ്പോഴാണ് ഇത്തരത്തിലൊരു പ്രതികരണം. തന്നെ ചോദ്യം ചെയ്യാനാണ് ഭാവമെങ്കില്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്നും വാര്‍ത്തയ്ക്കു വേണ്ടി തന്നെ ഇരയാക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബെല്‍ചിറ്റ്‌സ് ക്രമക്കേട്, മെക്രോഫിനാന്‍സ് എന്നിവയിലെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറിയ വെള്ളാപ്പള്ളി ബിജെപിയെ വെള്ളപൂശുകയും ചെയ്തു. പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ഇനിയും കഴിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരോപണങ്ങള്‍ തനിക്കു ശക്തി പകരുകയാണ്. ആരോപണവിധേയമായ മൈക്രോഫിനാന്‍സിലെ സ്ത്രീകളുടെ പിന്തുണ തനിക്കുണ്ട്. ബെല്‍ ചിട്ടിത്തട്ടിപ്പിനെക്കുറിച്ച് മറുപടി പറയാന്‍ താനില്ല. തനിക്കു പല ബിസിനസും ഉണ്ട്. അതു മാധ്യമങ്ങളോടു പറയേണ്ട ആവശ്യമില്ല. പ്രസ്‌ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ഭാവമെങ്കില്‍ മറുപടി പറയാന്‍ സൗകര്യമില്ല. ചോദിക്കുന്നതിനെല്ലാം ഉത്തരം പറയാന്‍ താന്‍ ബാധ്യസ്ഥനല്ല. ക്ഷണിച്ചിട്ടു വന്നതാണ്. താന്‍ ആരുടെ കൈയില്‍നിന്നും കോഴ വാങ്ങിയിട്ടില്ല. സംഭാവന വാങ്ങാറുണ്ട്. അതിന്റെയെല്ലാം കണക്കുമുണ്ട്. അതൊന്നും ചോദിക്കാന്‍ ഒരു മാധ്യമപ്രവര്‍ത്തകനും അവകാശമില്ല. ബെല്‍ചിറ്റ്‌സിനെക്കുറിച്ച് ഏത് അന്വേഷണം വേണമെങ്കില്‍ നടത്തട്ടെ. കൈരളി തനിക്കെതിരെ വാര്‍ത്ത കൊടുക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. വെള്ളാപ്പള്ളി പറഞ്ഞു.
താന്‍ വേട്ടയാടപ്പെടുകയാണ്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കാന്‍ ശ്രമിക്കുകയാണ്. തനിക്കു ലക്ഷ്മണരേഖ വരയ്ക്കാന്‍ ഒരു പാര്‍ട്ടിക്കും അവകാശമില്ല. തങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എസ്എന്‍ഡിപി യാത്ര സംഘടിപ്പിച്ചപ്പോള്‍ ഇരു മുന്നണികളും സീറ്റ് വച്ചുനീട്ടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തവണ ഈഴവര്‍ക്കു സീറ്റ് നല്‍കി. മുസ്ലിംകള്‍ക്കും െ്രെകസ്തവര്‍ക്കും രാഷ്ട്രീയപാര്‍ട്ടികളാകാമെങ്കില്‍ എസ്എന്‍ഡിപിക്ക് എന്തുകൊണ്ടായിക്കൂടാ. എസ്എന്‍ഡിപി രാഷ്ട്രീയപരമായി നീങ്ങിയപ്പോഴാണ് എല്ലാവര്‍ക്കും പ്രശ്‌നം. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അധികാരമുള്ളവരുടെ അടുത്തു കാര്യം പറയാന്‍ പോയതാണ്. തന്റെ സ്വന്തം കാര്യം പറയാനല്ല പോയത്. ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനത്തിന് വരണമെന്നാണ് മോദിയോട് പറഞ്ഞത്.
കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും സമുദായപാര്‍ട്ടികളാണ്. അതിലൊന്നും ആരും വര്‍ഗീയത കാണുന്നില്ല. ബിജെപിയോടു താന്‍ അടുപ്പം സ്ഥാപിച്ചപ്പോള്‍ മാത്രമാണ് കുറ്റക്കാരനായത്. ബിജെപി ഹിന്ദുപാര്‍ട്ടിയാണെന്ന് എങ്ങനെ പറയാന്‍ പറ്റും. മന്ത്രിസഭയില്‍ മുസ്ലിംകളും െ്രെകസ്തവരുമുണ്ട്. കശ്മീരില്‍ ഭരണം പങ്കിടുന്നത് ആരുമായിട്ടാണ്. താന്‍ ബിജെപിയോടു അല്‍പം ബന്ധം കാണിച്ചപ്പോള്‍ വിമര്‍ശനങ്ങേറി. വിമര്‍ശനങ്ങള്‍ ഉയന്നത് തനിക്കു പബ്ലിസിറ്റി കൂട്ടുകയാണ് ചെയ്തത്.

ദാരിദ്ര്യം അനുഭവിക്കുന്ന കിടപ്പാടമില്ലാത്ത നിരവധിപേരുണ്ട്. അവര്‍ക്ക് കിടക്കാന്‍ ഭൂമി നല്‍കണമെന്നാണ് താന്‍ പ്രധാനമന്ത്രിയോടു പറഞ്ഞത്. എസ്എന്‍ഡിപിയെ ഒരു എന്‍ജിഒക്കു സമാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചെയ്യാത്ത തെറ്റിന് തന്നെ ശിക്ഷിക്കാന്‍ പലപ്പോഴും ശ്രമമുണ്ടായിട്ടുണ്ട്. രക്ഷിച്ചതിന് ശേഷം വേണം ശിക്ഷിക്കാന്‍. നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതീയത ഉടലെടുക്കുന്നത്. മതേതരമായി മാറാനുള്ള ശ്രമമാണ് എസ്എന്‍ഡിപി നടത്തുന്നത്. ഇതുവരെ രാഷ്ട്രീയ നയമൊന്നും എടുത്തിട്ടില്ല. സീറ്റു തരുന്നവരുടെ ഒപ്പം മത്സരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തു മതേതരമാണ് എല്ലാ പാര്‍ട്ടിയും വെള്ളാപ്പള്ളി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends