Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും

കളം മാറിച്ചവിട്ടാൽ സഖാക്കൾ... ശബരിമലയിൽ വിധി വരുന്നു; പഴയ കണക്കുകൾ വീണ്ടും തുറക്കുന്നു, സർക്കാരിന് മുന്നിൽ ഇരട്ട വെല്ലുവിളി

25 NOVEMBER 2026 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

സന്നിധാനത്ത്‌ പൊലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു... ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലീസുകാർ ഇന്ന് ഉച്ചയോടെ മലയിറങ്ങും

സൈബർ ആക്രമണത്തിൽ പരാതി... കോൺ​ഗ്രസിൽ കൂട്ടയടി തുടരവേ സൈബർ ആക്രമണം ശക്തം, കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

സിപിഎം പ്രവർത്തകൻ ധൻരാജ് കൊലക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ....5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു...

കൊച്ചി കണ്ടപ്പോൾ നിറം മാറി... ആകാശത്തുവെച്ച് യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; കണ്ണട തകർന്നു, കണ്ണിന് പരുക്ക്, കഴുത്തിൽ ബെൽറ്റ് മുറുക്കിയെന്നും പരാതി; അബുദാബി–കൊച്ചി വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധി വീണ്ടും നിർണായക ഘട്ടത്തിലേക്ക്. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കായി കാത്തിരിക്കുകയാണ് രാജ്യം. എന്നാൽ കോടതിയിലെ നിയമപോരാട്ടത്തിനപ്പുറം കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിനുള്ള കളമൊരുങ്ങുകയാണ്. കാരണം, ശബരിമലയിൽ പഴയതൊന്നും ആരും മറന്നിട്ടില്ല. അന്ന് യുവതീ പ്രവേശനത്തെ അനുകൂലിച്ചവർ ഇന്ന് പ്രതിപക്ഷത്താണ്. അന്ന് അതിനെതിരെ സമരം ചെയ്തവർ ഇന്ന് ഭരണത്തിലുമാണ്. അന്ന് അധികാരത്തിലിരുന്നവരും അന്ന് സമരമുഖത്തുണ്ടായിരുന്നവരും ഇന്ന് പരസ്പരം സ്ഥാനങ്ങൾ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ പുതിയൊരു കോടതി വിധി വന്നാൽ അത് കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്.

ശബരിമല യുവതി പ്രവേശന കേസിലെ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന. ക്രിസ്തുമസ് അവധിക്ക് കോടതി പിരിയുന്നതിനു മുമ്പ് വിധി ഉണ്ടാകുമെന്ന സൂചനയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന നൽകിയത്. ഡിസംബർ 18ന് ആണ് സുപ്രീം കോടതിയുടെ ക്രിസ്തുമസ് അവധി ആരംഭിക്കുന്നത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2018 സെപ്റ്റംബർ 28നാണ് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു അന്ന് പിണറായി വിജയൻ സർക്കാരിന്. അതിന് മുമ്പ് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും യുവതീ പ്രവേശനത്തെ അനുകൂലിച്ചായിരുന്നു സത്യവാങ്മൂലം. എന്നാൽ ഇതിനിടയിൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ 2016ൽ യുവതീ പ്രവേശനത്തെ എതിർത്ത് സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു. അതായത് ശബരിമല വിഷയത്തിൽ കേരളത്തിലെ ഇടതുപക്ഷത്തിനും കോൺഗ്രസിനും അധികാരത്തിലിരുന്ന കാലഘട്ടങ്ങൾക്കനുസരിച്ച് വ്യത്യസ്ത നിലപാടുകളുടെ ചരിത്രമുണ്ട്.

2018ലെ സുപ്രീംകോടതി വിധി വന്നപ്പോൾ കോൺഗ്രസിന്റെ ദേശീയ നേതൃത്വം വിധിയെ സ്വാഗതം ചെയ്തെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് വൈകാതെ മാറി. വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന പ്രഖ്യാപനവുമായി യുഡിഎഫ് രംഗത്തെത്തി. നിയമസഭയിൽ പ്രതിഷേധം, സമരങ്ങൾ, വിശ്വാസികളുടെ പ്രക്ഷോഭങ്ങൾക്ക് പിന്തുണ. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ യുഡിഎഫ് ശക്തമായ രാഷ്ട്രീയ പ്രതിരോധമുയർത്തി. വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാരും വിശ്വാസികളുടെ വികാരത്തെ അവഗണിക്കുന്നുവെന്ന വിമർശനവും നേർക്കുനേർ വന്നു.

യുവതീ പ്രവേശനത്തെ അനുകൂലിച്ച സർക്കാർ നിലപാടിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പൊലീസ് സംരക്ഷണം ഒരുക്കിയ സർക്കാർ വലിയ രാഷ്ട്രീയവിവാദത്തിലായി. ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയതോടെ വിവാദം കൂടുതൽ രൂക്ഷമായി. അന്നത്തെ സർക്കാരിന്റെ ഉറച്ച നിലപാട് വിശ്വാസികളുടെ വികാരത്തിന് എതിരാണെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം.

അതിന്റെ രാഷ്ട്രീയ പ്രതിഫലനം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രകടമായി. കേരളത്തിലെ ഇരുപത് സീറ്റുകളിൽ പത്തൊൻപതും യുഡിഎഫ് നേടി. ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയുണ്ടായി. ശബരിമല വിഷയം ഈ തിരിച്ചടിക്ക് കാരണമായ പ്രധാന ഘടകങ്ങളിലൊന്നാണെന്ന വിലയിരുത്തലും ഉയർന്നു. എന്നാൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാടിൽ മാറ്റമില്ലെന്ന് പിണറായി വിജയൻ അന്നും വ്യക്തമാക്കിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയവും വിശ്വാസികളുടെ വികാരവും കണക്കിലെടുത്ത് സർക്കാരിന്റെ സമീപനത്തിൽ മയപ്പെടുത്തലുകൾ പ്രകടമായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ഗുരുതരമല്ലാത്തവ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചു.

ഇപ്പോൾ വീണ്ടും അതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ. 2026 മേയ് 14നാണ് ഒൻപതംഗ ഭരണഘടനാ ബെഞ്ച് പതിനാറ് ദിവസത്തെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. മതസ്വാതന്ത്ര്യം, മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാനുള്ള അധികാരം, അവശ്യ മതാചാരങ്ങളുടെ പരിശോധന, ഭരണഘടനാ ധാർമികത തുടങ്ങിയ നിർണായക വിഷയങ്ങളാണ് ബെഞ്ച് പരിശോധിച്ചത്. ഈ വിധി ശബരിമലയിൽ മാത്രം ഒതുങ്ങുന്നതല്ല. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെയും ആചാരങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും നിർണായകമായേക്കാം. ഒൻപതംഗ ബെഞ്ചിന്റെ മറുപടികളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ ബെഞ്ചാണ് ശബരിമല പുനഃപരിശോധനാ ഹർജികളിൽ തുടർതീരുമാനമെടുക്കേണ്ടത്.

ഇവിടെയാണ് കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം പ്രസക്തമാകുന്നത്. പത്ത് വർഷം ഭരിച്ച എൽഡിഎഫ് ഇപ്പോൾ പ്രതിപക്ഷത്താണ്. 2018ൽ ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടിനെതിരെ സമരമുഖത്തുണ്ടായിരുന്ന യുഡിഎഫ് അധികാരത്തിലെത്തി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ പുതിയ സർക്കാരിന് മുന്നിൽ സുപ്രീംകോടതി വിധി വലിയ ഉത്തരവാദിത്വമായി മാറും. കോടതി പഴയ യുവതീ പ്രവേശന വിധി ശരിവെച്ചാൽ അത് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാരിന് മുന്നിലുണ്ടാകും. മറിച്ചൊരു തീരുമാനമുണ്ടായാൽ അതിനനുസരിച്ചുള്ള നടപടികളും സ്വീകരിക്കേണ്ടിവരും. ഏതെങ്കിലും യുവതികൾ ശബരി മലയിൽ കയറിയാൽ അതും കനത്ത വെല്ലുവിളിയാകും.

പക്ഷേ, കോടതി വിധി എന്തായാലും രാഷ്ട്രീയ പോരാട്ടം അവിടെ അവസാനിക്കില്ല. വിധി നടപ്പാക്കാൻ സർക്കാർ തയ്യാറായാൽ വിശ്വാസികളുടെ വികാരം വീണ്ടും ചർച്ചയാകും. വിധി നടപ്പാക്കുന്നതിൽ സർക്കാർ മടിച്ചാൽ അതിനെതിരെ ഇടതുപക്ഷത്തിന് രാഷ്ട്രീയമായി രംഗത്തെത്താം. ശബരിമലയിൽ സ്ത്രീകളുടെ അവകാശവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച പഴയ നിലപാട് എൽഡിഎഫിന് വീണ്ടും ആയുധമാക്കാം. വിശ്വാസികളുടെ വികാരം സംരക്ഷിക്കുന്നുവെന്ന അവകാശവാദം യുഡിഎഫിനും മുന്നോട്ടുവയ്ക്കാം.

അതിനിടെ, 2026ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ മതാചാരങ്ങളിൽ പരിഷ്കാരം വരുത്തുന്നതിന് മുമ്പ് പണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. 2018ലെ ഉറച്ച നിലപാടിൽനിന്നുള്ള ഈ മാറ്റം രാഷ്ട്രീയ എതിരാളികൾക്ക് വിമർശനത്തിനുള്ള അവസരവുമാണ്. പഴയ സമരങ്ങളും പഴയ പ്രസ്താവനകളും വീണ്ടും ചർച്ചയാകാനുള്ള സാധ്യതയും ഇതോടെ ശക്തമാണ്.

ശബരിമലയിൽ ആരാണ് ശരി, ആരാണ് തെറ്റ് എന്ന രാഷ്ട്രീയ തർക്കത്തിനപ്പുറം വിശ്വാസവും ഭരണഘടനയും സ്ത്രീകളുടെ അവകാശവും തമ്മിലുള്ള നിർണായകമായ നിയമപ്രശ്നമാണ് കോടതിയുടെ മുന്നിലുള്ളത്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഈ വിധി കേവലം നിയമപരമായൊരു തീരുമാനമല്ല. പഴയ നിലപാടുകൾ ഓർമ്മിപ്പിക്കാനും പുതിയ നിലപാടുകളെ ചോദ്യം ചെയ്യാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ലഭിക്കുന്ന വലിയ അവസരമാണ്. അതിനാൽ തന്നെ പുതിയ സാഹചര്യത്തിൽ രാഷ്ട്രീയ നിലപാട് നിർണായകമാകും.

ശബരിമല വീണ്ടും രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിലേക്ക് വരുമ്പോൾ ഒരു കാര്യം ഉറപ്പാണ്. അധികാരം മാറി, മുന്നണികളുടെ സ്ഥാനങ്ങൾ മാറി. പക്ഷേ, ശബരിമലയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് മാത്രം മാറ്റമില്ല. പഴയതൊന്നും മറന്നിട്ടില്ല. പുതിയ വിധി വരുമ്പോൾ ആ പഴയ കണക്കുകളെല്ലാം വീണ്ടും തുറക്കപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത്‌ പൊലീസിന്റെ പുതിയ ബാച്ച് (ബി-ഫേസ്) ചുമതലയേറ്റു... ചുമതല പൂർത്തിയാക്കിയ എ-ഫേസിലെ പൊലീസുകാർ ഇന്ന് ഉച്ചയോടെ മലയിറങ്ങും  (15 minutes ago)

കളം മാറിച്ചവിട്ടാൽ സഖാക്കൾ... ശബരിമലയിൽ വിധി വരുന്നു; പഴയ കണക്കുകൾ വീണ്ടും തുറക്കുന്നു, സർക്കാരിന് മുന്നിൽ ഇരട്ട വെല്ലുവിളി  (21 minutes ago)

വായു മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല  (49 minutes ago)

സൈബർ ആക്രമണത്തിൽ പരാതി... കോൺ​ഗ്രസിൽ കൂട്ടയടി തുടരവേ സൈബർ ആക്രമണം ശക്തം, കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്  (58 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സിപിഎം പ്രവർത്തകൻ ധൻരാജ് കൊലക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ....5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു...  (1 hour ago)

കൊച്ചി കണ്ടപ്പോൾ നിറം മാറി... ആകാശത്തുവെച്ച് യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; കണ്ണട തകർന്നു, കണ്ണിന് പരുക്ക്, കഴുത്തിൽ ബെൽറ്റ് മുറുക്കിയെന്നും പരാതി; അബുദാബി–കൊച്ചി വിമാനത്തിൽ യാത്രക്കാരൻ അറസ്റ്റിൽ  (1 hour ago)

മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്  (1 hour ago)

ഓഹരി വിപണി ഇന്ന് ശക്തമായി തിരിച്ചുകയറി... സെന്‍സെക്‌സ് 1500ലധികം പോയിന്റ് മുന്നേറി‌, നിഫ്റ്റി 25,500 പോയിന്റ് മറികടന്ന് മുന്നേറുന്നു  (2 hours ago)

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ ടോപ് 12ൽ ഇടം നേടാൻ ആകാതെ ഇന്ത്യയുടെ കെസിയ ലിസ് മെജോ  (2 hours ago)

തലയിൽ കൈവച്ച് ഷാഫി അനുകൂലികൾ... രാജ്മോഹൻ ഉണ്ണിത്താന്റെ മകന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ, ആട്ടിൻതോലിട്ട ചെന്നായയെന്ന് വിശേഷണം, പരസ്യപ്രതികരണം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം വിലക്കിയിട്ടും വീ  (2 hours ago)

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... പ്രതികളുടെ ശിക്ഷാവിധി ഇന്ന്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 2360 രൂപയുടെ കുറവ്  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...  (3 hours ago)

ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം  (3 hours ago)

Malayali Vartha Recommends