സിൽവർലൈനിൽ കേന്ദ്രത്തിന് പിന്നാലെ ഹൈക്കോടതിയും! പിണറായിയുടെ പിടുപ്പ് കേട്... സർക്കാരും കെ റെയിലും പുനരാലോചിക്കണമെന്ന് ഹൈക്കോടതി

സില്‍വര്‍ലൈന്‍ പദ്ധതി നല്ലതാണെങ്കിലും അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണെന്നും ഹൈക്കോടയില്‍ നിന്നും വിമര്‍ശനമുണ്ടായി. സിൽവർലൈൻ പദ്ധതി നല്ല ആശയമാണെന്നും നടപ്പാക്കുന്നതിൽ സർക്കാർ ധൃതി കാട്ടിയെന്നും ഹൈക്കോടതി. വിഷയത്തിൽ കോടതിയെ കുറ്റപ്പെടുത്തുന്ന നടപടിയാണു സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. കെ–റെയിൽ പദ്ധതിയുടെ സർവേകൾക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോഴാണു കോടതിയുടെ പരാമർശം.
നല്ല പദ്ധതിയാണെങ്കിലും നടപ്പാക്കേണ്ട രീതിയിലല്ല മുന്നോട്ടു പോകുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതിയുമായി മുന്നോട്ടു പോകാൻ. കോടതി ആരുടെയും ശത്രുവല്ലെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിക്കുമ്പോൾ കേന്ദ്ര സർക്കാർ കൈ കഴുകിയില്ലേ എന്നു കെ–റെയിലിനോടു ഹൈക്കോടതി ചോദിച്ചു.
പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.
സിൽവർലൈൻ സർവേയ്ക്കു കെ–റെയിൽ കോർപ്പറേഷൻ ചെലവാക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം കെ–റെയിലിനു മാത്രമെന്നു വ്യക്തമാക്കി റെയിൽവേ സത്യവാങ്മൂലം നൽകിയിരുന്നു. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനവും സർവേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നുമായിരുന്നു റെയിൽവേ മന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തൽ. കേസിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു ഫയൽ ചെയ്ത അഡീഷണൽ സ്റ്റേറ്റ്മെന്റിലായിരുന്നു വിമർശനം.
പദ്ധതിക്കായി സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിന് മാത്രമാണ്. കെ.റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. ഓഹരിപങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സ്ഥലം ഏറ്റെടുപ്പു നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ല.
കേന്ദ്രാനുമതി ഇല്ലാത്ത പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ റെയിൽവെ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലിനു ന്യായമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നിയമപ്രകാരം സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹികാഘാത പഠനവും സർവേയും റെയിൽവേ അംഗീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സ്ഥലം ഏറ്റെടുക്കൽ നടപടികളിൽ കേന്ദ്ര സർക്കാരിനു പങ്കില്ലെന്നും അറിയിച്ചു.
സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് റെയിൽവേ മന്ത്രാലയം നിലപാട് ആവർത്തിച്ചത്. പദ്ധതി സംബന്ധിച്ച സാമൂഹിക ആഘാത പഠനത്തിന്റെ തൽസ്ഥിതി എന്താണെന്ന് അറിയിക്കണമെന്നു കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് ഓഗസ്റ്റ് പത്തിനു വീണ്ടും പരിഗണിക്കും. സർവേ നടപടി ചോദ്യം ചെയ്തു കോട്ടയം സ്വദേശി മുരളീകൃഷ്ണനും മറ്റും സമർപ്പിച്ച ഹർജിയിലാണ് റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്.മനു വിശദീകരണ പത്രിക നൽകിയത്.
https://www.facebook.com/Malayalivartha