നന്ദിതയുടെ കുടുംബത്തിരികെ ഓടിയെത്തി സുരേഷ് ഗോപി... ഒരു നാട് മുഴവൻ ഈറനണിഞ്ഞു... എംപിയല്ലെങ്കിലും ആ കരുതൽ

ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർഥിനിക്ക് ജീവൻ നഷ്ടമായതിന്‍റെ വേദനയിലാണ് ഒരു നാട് മുഴുവൻ. കണ്ണൂർ കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോറിന്‍റെ ജീവനെടുത്തത് കഴിഞ്ഞ ദിവസം ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽ നടന്ന അപകടമായിരുന്നു.
സ്കൂളിലേക്ക് പോകുന്നതിന് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകിയെത്തിയ പരശുറാം എക്സ്പ്രസും, റെയിൽവേ ഗേറ്റ് അടച്ചിട്ടിട്ടും സ്കൂൾ ബസ് ഇന്നലത്തെ പോലെ മിസ് ആകാതിരിക്കാൻ നന്ദിത കാട്ടിയ ധൃതിയുമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടത്തിന്‍റെ കാരണമെന്നാണ് നാട്ടുകാർ വേദനയോടെ പറയുന്നത്.
ഡോ.ലിസിയുടെ കുടുംബത്തിന് മറ്റൊരു ആഘാതം കൂടി ഏല്‍പ്പിച്ചാണ് സ്വന്തം മകളും നഷ്ടമാവുന്നത്. ഇതോടെ മൂന്നംഗകുടുംബത്തില്‍ ഈഅമ്മ മാത്രം ബാക്കിയായി. ലിസിയുടെ ഭര്‍ത്താവ് കിഷോര്‍ മരണമടഞ്ഞിട്ട് ഏറെ കാലം കഴിയുന്നതിന് മുന്‍പെയാണ് മകള്‍ നന്ദിതയെയും മരണമെന്ന രംഗബോധമില്ലാത്ത കോമാളി കവര്‍ന്നത്.
ആ വേദന മനസ്സിലാക്കി നന്ദിതയുടെ വീട് സന്ദർശിച്ച് ആശ്വാസം പകർന്നിരിക്കുകയാണ് മുൻ എം.പിയും നടനും കൂടിയായ സുരേഷ് ഗോപി. ഇന്ന് രാവിലെയോടെയാണ് സുരേഷ് ഗോപി എത്തിയത്. തുടർന്ന് അദ്ദേഹം അമ്മയേയും മറ്റ് ബന്ധുക്കളേയും ആശ്വസിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ അമ്മയുടെ മുന്നിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചത്. സ്‌കൂളിലേക്ക് പോകുന്നതിനായി റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് നന്ദിതയെ ട്രെയിന്‍ തട്ടി വീഴ്ത്തുന്നത്. എല്ലാ ദിവസവും 6.20നാണ് പരശുറാം എക്‌സ്പ്രസ് ഇതുവഴി കടന്നു പോയിരുന്നത്. ഇന്നലെ ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിനെത്തിയത്.
റെയില്‍വേ ഗേറ്റ് അടച്ചിട്ടിട്ടും സ്‌കൂള്‍ ബസ് തൊട്ടുതലേ ദിവസത്തെ പോലെ മിസ് ആകാതിരിക്കാന്‍ നന്ദിത കാട്ടിയ ധൃതിയുമായിരുന്നു നാടിനെ ദു:ഖത്തിലാഴ്ത്തിയ അപകട മരണത്തിന് പിന്നിലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കണ്ണൂര്‍ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ 6.40 നാണ് സാധാരണ പരശുറാം എക്‌സ്പ്രസ് എത്താറുള്ളത്. അതിനാല്‍ ഇവിടെ ആസമയത്ത് വലിയതിരക്കുണ്ടാകാറില്ല. എന്നാല്‍ ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയെത്തുകയായിരുന്നു.
നന്ദിതയെ സാധാരണ അമ്മ ലിസിയാണ് വീട്ടില്‍ നിന്നും കാറില്‍ സ്‌കൂള്‍ ബസിനടുത്തേക്ക് കൊണ്ടു പോയി വിടാറുള്ളത്. ഇന്നലെ അമ്മയും മകളുമെത്തിയപ്പോള്‍ പരശുറാം എക്‌സ്പ്രസിന് കടന്ന് പോകാനായി റെയില്‍വേ ഗേറ്റ് അടച്ച നിലയിലായിരുന്നു. മകളെ ഇറക്കി അമ്മ ഗേറ്റ് തുറക്കാനായി കാറില്‍ തന്നെ കാത്തിരുന്നു. ഈ സമയത്ത് ട്രെയിന്‍ വരുന്നത് കുട്ടി കണ്ടിരിക്കില്ലെന്നും ധൃതിയില്‍ കടന്നതാവാമെന്നും കരുതുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
മാത്രമല്ല, കഴിഞ്ഞ ദിവസം എത്താന്‍ വൈകിയതിനാല്‍ നന്ദിതക്ക് സ്‌കൂള്‍ ബസ് കിട്ടിയില്ലെന്നും ഓട്ടോയില്‍ പോകേണ്ടി വന്നുവെന്നും ഈ പേടി കൊണ്ടാവാം ധൃതിയില്‍ പാളം മുറിച്ച് കടക്കാന്‍ ശ്രമിച്ചതെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ടെയിനിടിച്ച തെറിച്ച നന്ദിതയുടെ തല സമീപത്തെ കല്ലിലിടിച്ചു. സംഭവം കണ്ട് അമ്മയും നാട്ടുകാരും ഓടി വന്നു. ഈ സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും അമ്മയോട് സംസാരിച്ചതായും നാട്ടുകാര്‍ പറയുന്നു.
ആദ്യം കണ്ണൂര്‍ എ കെ ജി ആശുപത്രിയിലും പിന്നീട് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കാട് ഭാരതിയ വിദ്യാഭവന്‍ സ്‌കൂളിലാണ് മരിച്ച നന്ദിത പി.കിഷോര്‍(16) പഠിക്കുന്നത്. അലവില്‍ നിച്ചുവയല്‍ പരേതനായ കിഷോറിന്റെയും ഡോക്ടര്‍ ലിസിയുടെയും ഏക മകളാണ് നന്ദിത.
ഹോമിയോ ഡോക്ടറും ഇപ്പോള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ ഓഫീസ് ജീവനക്കാരിയുമാണ് ഡോ. ലിസി. മകൾ കൂടി മരിച്ചതോടെ ലിസി തനിച്ചാവുകയാണ്. പഠനത്തില്‍ മിടുക്കിയായ നന്ദന മികച്ച രീതിയിലാണ് എസ്.എസ്.എല്‍.സി പാസായത്. വിദ്യാഭവനിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനികളിലൊരാളായിരുന്നു നന്ദനയെന്ന് അധ്യാപകരും സഹപാഠിനികളും പറയുന്നത്. കറുത്ത ശനിയാഴ്ച്ചയുണ്ടായ ദുരന്തം ഞെട്ടലോടെയാണ് ഇവരും കേട്ടത്.
https://www.facebook.com/Malayalivartha


























