Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ജലീലിന്റെ പുകച്ച് പുറത്ത് ചാടിക്കാൻ പിണറായി.... സ്വപ്നയുടെ ബോംബ് പൊട്ടി... വീണയെ അഴിയെണ്ണിക്കും? ശവമടക്കിനുള്ള പരിപ്പുവടയും ചായയും ഉടൻ?

29 JULY 2022 12:39 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും പിന്നാലെ കെടി ജലീലിനെയും സ്വപ്‌നാ സുരേഷ് പൂട്ടി. ആരോപണങ്ങളില്‍ കഴമ്പുള്ളതായി കണ്ടാല്‍ ജലീലിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേക്കാം. ജമാ അത്തെ ഇസ്ലാമുടെ ചുതലയില്‍ 35 വര്‍ഷമായി നടത്തുന്ന മാധ്യമം ദിനപത്രത്തെ ഗള്‍ഫില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചതായാണ് സ്വപ്‌നാ സുരേഷിന്റെ തെളിവടക്കമുള്ള വെളിപ്പെടുത്തല്‍. ഏറെക്കാലം മാധ്യമം പത്രത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ് ഗള്‍ഫ് എഡിഷനില്‍ നിന്നായിരുന്നു.

കോവിഡ് കാലത്ത് യുഎഇ ഭരണാധികാരികളുടെ ശ്രദ്ധക്കുറവ് മൂലം നിരവധി മലയാളികള്‍ ഗള്‍ഫില്‍ മരിച്ചെന്ന് മാധ്യമം ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ഈ വാര്‍ത്ത യുഎഇ ഭരണകൂടത്തിന് അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി മാധ്യമത്തിനു ഗള്‍ഫിലുണ്ടായിരുന്ന ആറ് എഡിഷനുകള്‍ നിരോധിക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം.

ഇതിനായി കോണ്‍സുലേറ്റ് ജനറല്‍ വഴി യുഎഇ ഭരണാധികാരിക്ക് കത്തു നല്‍കിയെന്നാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്. കേരളത്തില്‍ ഭരണത്തിലുണ്ടായിരുന്ന ഒരു മന്ത്രി മറ്റൊരു രാഷ്ട്രത്തലവന് ഇത്തരത്തില്‍ കത്ത് നല്‍കുന്നത് വലിയ ചട്ടലംഘനമാണെന്നും കോണ്‍ലുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ ജലീല്‍ നിരവധി തവണ ചര്‍ച്ച നടത്തിയെന്നും സ്വപ്‌നാ സുരേഷ് പറയുന്നു.

അതേസമയം, സിപിഎം ഏകദേശം ജലീലിനെ കൈയ്യൊഴിയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സി.പി.എമ്മിനുണ്ടായിരുന്നത്. എല്ലാ എം.എല്‍.എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിതിരേയുള്ള നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് ശ്രമം. ഇതിന് ഇ.ഡിയെ ഉപയോഗിക്കുകയാണ്. ഇ.ഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം.

ഇതിന്റെ ഭാഗമായിട്ടാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഐസക്കിന് ഒന്നും സംഭവിക്കില്ലെന്നും കോടിയേരി പറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും സിപിഎമ്മിന് കടുത്ത പ്രതിരോധമാണ് സ്വപ്ന തീർത്തിരിക്കുന്നത്. പ്രത്യേകിച്ച് ജലീലിന്...

ഖുറാന്‍ ഇറക്കുമതിയുടെ മറവില്‍ ഈന്തപ്പഴവും സ്വര്‍ണക്കടത്തും കടത്തിയ സംഭവത്തെക്കാള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകലാണ് സ്വപ്‌ന തെളിവടക്കം പുറത്തുവിട്ടിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള അനധികൃത ഇടപാടുകള്‍ക്ക് സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സഹായം ജലീല്‍ ഉറപ്പു നല്‍കിയെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞെന്നും സ്വപ്‌ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കെടി ജലീലിന്റെ കത്തിന്റെ പകര്‍പ്പും വാട്ടസ്ആപ്പ് ചാറ്റുകളും സ്വപ്ന ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയതോടെ ജലീലിന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. യുഎഇ ഭരണാധികാരിയുടെ ഗുഡ് ബുക്കില്‍ പേരു വരാന്‍ കെ.ടി.ജലീല്‍ ശ്രമിച്ചതായും പ്രത്യേക പരിഗണന ലഭിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ കഴിയുമെന്ന് കെ.ടി.ജലീല്‍ പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീല്‍ കോണ്‍സല്‍ ജനറലിന് ഉറപ്പു നല്‍കിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.

ജലീലുമായി ചേര്‍ന്ന് ബിസിനസ് തുടങ്ങുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞതായും സത്യവാങ്മൂലത്തിലുണ്ട്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് സ്വപ്‌നാ സുരേഷ് വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ബിരിയാണി ചെമ്പിന്റെ പേരില്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കസേര തന്നെ ആടിയുലയുന്നതിനിടയാലാണ് ജലീലിനെതിരെയുള്ള സ്വപ്‌നയുടെ പുതിയ നീക്കങ്ങള്‍.

കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കേസ് അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കേസ് കേരളത്തിനു പുറത്തേക്കു മാറ്റുന്നതിനോടു തനിക്കും യോജിപ്പാണെന്ന് സ്വപ്‌ന പറയുന്നു. താന്‍ കോടതിയില്‍ 164 മൊഴി നല്‍കിയ ശേഷം തന്റെ െ്രെഡവര്‍, വക്കീല്‍ തനിക്ക് ജോലി തന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്നിവര്‍ക്കെതിരെയൊക്കെ ക്രൈംബ്രാഞ്ച് കേസെടുത്തതായും അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു.

കേരളത്തിലാണെങ്കില്‍ അന്വേഷണം തടസപ്പെടും. കേസ് വന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുണ്ട്. അസാധാരണമായാണ് അദ്ദേഹം പെരുമാറുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചു തിരിമറി നടത്തുകയാണ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ രഹസ്യമൊഴി ഇഡി സുപ്രീംകോടതിക്കു കൈമാറുന്നതോടെ പിണറായിയുടെ നില കൂടുതല്‍ പരുങ്ങലിലാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (35 minutes ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (37 minutes ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (47 minutes ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (1 hour ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (1 hour ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (1 hour ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (1 hour ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (1 hour ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (2 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (2 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (2 hours ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (2 hours ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (2 hours ago)

Malayali Vartha Recommends