പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.... ഉച്ചയ്ക്കു രണ്ടിനാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്കു രണ്ടിനാണ് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. 31 ന് വൈകുന്നേരം അഞ്ചുവരെയാണ് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാന്‍ അവസരം.
അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താനും ഏതെങ്കിലും കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ ചേര്‍ക്കാനും 31 ന് വൈകുന്നേരം അഞ്ചുവരെ അവസരമുണ്ട്.
അതേസമയം പ്രവേശനവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റമുണ്ടാകില്ല. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന തലത്തിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്.
സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്ററി പ്രവേശന നടപടികള്‍ ഇക്കുറി നീളാന്‍ കാരണമായത്.
"
https://www.facebook.com/Malayalivartha