ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്... അപകട മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹര്‍ജി, വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി

ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്... അപകട മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹര്‍ജി, വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി.
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയും അമ്മ ശാന്തകുമാരിയും കലാഭവന്‍ സോബിയുമാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാലഭാസ്‌കറിന്റേത് അപകടമരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍ അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുക്കാരുടെ അട്ടിമറിയുണ്ട്. നിര്‍ണായക സാക്ഷികളെ ബോധപൂര്‍വ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയത് തുടങ്ങിയവയാണ് കേസില്‍ ബന്ധുക്കള്‍ വാദിക്കുന്നത്.
കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയതെന്നാണ് സിബിഐ നല്‍കിയ മറുപടി .അതേസമയം സിബിഐ സമര്‍പ്പിച്ച രേഖകള്‍ വിശദമായി പഠിക്കാനായി സമയം എടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് നീട്ടിവച്ചത്.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് വാഹന അപകടത്തില്‍ ബാലഭാസ്‌ക്കറും മകളും മരിക്കുന്നത്. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെ ആയിരുന്നു അപകടം. ഭാര്യ ലക്ഷമി, ഡ്രൈവര്‍ അര്‍ജ്ജുന്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha