സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യില്‍ നിന്ന് ഒഴിവാക്കി ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യില്‍ നിന്ന് ഒഴിവാക്കി ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍.
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി.എസ്.ടി. ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നാല്‍, പാക്കറ്റില്‍ വില്‍ക്കുന്ന ചില ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. ചുമത്തി വിലകൂട്ടി വില്‍ക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാലത്തിലാണ് മന്ത്രി വിശദീകരിച്ചത്.
വര്‍ദ്ധിപ്പിച്ച ജി.എസ്.ടി. സംസ്ഥാനത്ത് നടപ്പാക്കില്ലെന്നല്ല, 40 ലക്ഷത്തില്‍ത്താഴെ വിറ്റുവരവുള്ള കടകളില്‍ കൂട്ടിയ ജി.എസ്.ടി. ഈടാക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
സപ്ലൈകോയില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടി. ഈടാക്കുന്നില്ല. സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അപ്പപ്പോള്‍ പാക്ക് ചെയ്തുനല്‍കുന്നതാണ്. അവയ്ക്ക് ജി.എസ്.ടി. വാങ്ങില്ല. എന്നാല്‍, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് നികുതി ഈടാക്കിയിരുന്നത് തുടരും. അതില്‍ സര്‍ക്കാരിനൊന്നും ചെയ്യാനാകില്ല.
അഞ്ചുശതമാനം ജി.എസ്.ടി. ചുമത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനുപിന്നാലെ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായാണ് കേരളത്തിലും ഉത്തരവിറക്കിയത്. സപ്ലൈകോയില്‍ ജി.എസ്.ടി. ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























