കുമളിയില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്നിടത്ത് മണ്ണിടിച്ചില്‍... ഒട്ടേറെ വീടുകളില്‍ വെള്ളം കയറി, വണ്ടിപ്പെരിയാര്‍- കുമളി റൂട്ടിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്

കനത്ത മഴയെ തുടര്‍ന്ന് കുമളിയില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍. കൊല്ലംപട്ടട, കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ സംഭവിച്ചത്. വണ്ടിപ്പെരിയാര്‍- കുമളി റൂട്ടിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
കുമളിയില്‍ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. ഏക്കറുകണക്കിന് കൃഷി നശിച്ചതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും അപകടം ഇല്ലെന്നാണ് പ്രാഥമിക വിവരം.
അതിനിടെ വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.25 അടിയെത്തി. കഴിഞ്ഞവര്‍ഷം ഇതേദിവസം 136.45 അടിയായിരുന്നു ജലനിരപ്പ്. ബുധന്‍ വൈകിട്ടോടെയാണ് മഴ ശക്തമായത്.
മണിക്കൂറുകളോളം നിന്നുപെയ്ത മഴയില്‍ 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1274 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് 1800 ഘനയടി വീതം വെള്ളം കൊണ്ടുപോയി.
"
https://www.facebook.com/Malayalivartha


























