ഗുരുവായൂര്‍ മുതുവട്ടൂരിലെ ടെലിഫോണ്‍ എക്‌സിചേഞ്ചിലുണ്ടായ തീപിടിത്തത്തില്‍ അത്യാധുനിക ഉപകരണങ്ങള്‍ കത്തി നശിച്ചു... നഷ്ടം ഒരു കോടിയോളം?

ഗുരുവായൂര്‍ മുതുവട്ടൂരിലെ ടെലിഫോണ്‍ എക്‌സിചേഞ്ചിലുണ്ടായ തീപിടിത്തത്തില്‍ അത്യാധുനിക ഉപകരണങ്ങള്‍ കത്തി നശിച്ചു... ഒരു കോടി രൂപയോളം നഷ്ടം കണക്കാക്കുന്നു.
ചാവക്കാട് മേഖലയിലെയും ഗുരുവായൂരിലെയും ലാന്‍ഡ് ഫോണുകള്‍ ഇതോടെ നിശ്ചലമായി. 800 ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനും തകരാറിലായി. ഇന്നു വൈകിട്ടോടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനായി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാത്രി 12.45ന് ഒന്നാം നിലയിലെ മെഷീനുകള്‍ ഉള്ള എസി മുറിയില്‍ പുക ഉയരുകയും അലാം മുഴങ്ങുകയും ചെയ്തതോടെ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓടിയെത്തി വൈദ്യുതി, ജനറേറ്റര്‍ ബന്ധം വിഛേദിച്ച് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. വൈദ്യുത ബന്ധം വിഛേദിച്ചതിനാല്‍ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കാതായി. ഫോണുകള്‍ നിശ്ചലമാകുകയും ചെയ്തു.
തീ അണച്ച ശേഷം പുലര്‍ച്ചെ 5.30നു വൈദ്യുതി പുനഃസ്ഥാപിച്ചതിന് ശേഷമാണ് മേഖലയിലെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനായത്. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ ഒന്നാം നിലയിലെ മെഷീനുകള്‍ പ്രവര്‍ത്തിക്കുന്ന എസി ഹാളിലാണ് തീ പിടിച്ചത്.
എല്‍എംജി പാനലുകള്‍, ടെലിഫോണ്‍ കണക്ഷനുകളുടെ 2 പ്രധാനപ്പെട്ട കംപ്യൂട്ടര്‍ ശൃംഖല, എയര്‍ കണ്ടീഷനറുകള്‍, സീലിങ്, ഫ്‌ലോറിങ് അടക്കമുള്ളവ കത്തിനശിച്ചു. വെള്ളം പമ്പ് ചെയ്താല്‍ കൂടുതല്‍ ഉപകരണങ്ങള്‍ കേടുവരും എന്നതിനാല്‍ ബക്കറ്റില്‍ വെള്ളമെടുത്താണ് തീ നിയന്ത്രിച്ചത്.
അതേസമയം ചാവക്കാട്, ഗുരുവായൂര്‍ മേഖലയിലെ 2800 ലാന്‍ഡ് ഫോണുകളും 800 ബ്രോഡ് ബാന്‍ഡ് മോഡങ്ങളും തീ പിടിത്തത്തില്‍ പ്രവര്‍ത്തന രഹിതമായി. ഇന്നു വൈകിട്ടോടെ കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുന്നു.
"
https://www.facebook.com/Malayalivartha


























