കളമശ്ശേരി കേസില്‍ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ അടക്കം മൂന്നു പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി... ശിക്ഷ തിങ്കളാഴ്ച വിധിക്കും

കളമശ്ശേരി കേസില്‍ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ അടക്കം മൂന്നു പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി... ശിക്ഷ തിങ്കളാഴ്ച വിധിക്കും.
കളമശ്ശേരി കേസില്‍ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ അടക്കം മൂന്നു പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. നസീറിനു പുറമേ പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരി, പറവൂര്‍ സ്വദേശി താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍.
ഇവര്‍ എന്‍.ഐ.എ. കോടതി മുമ്പാകെ കുറ്റസമ്മതം നടത്തുകയായിരുന്നു. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കളമശ്ശേരിയില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മദനിയുടെ ഭാര്യ സൂഫിയ കേസില്‍ പത്താംപ്രതിയാണ്. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha