ആശംസകളുമായി..... എം.ടി.വാസുദേവന്‍ നായര്‍ക്ക് നവതി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ആശംസകളുമായി..... എം.ടി.വാസുദേവന്‍ നായര്‍ക്ക് നവതി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ കൊട്ടാരം റോഡിലെ വീട്ടിലെത്തിയാണ് ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നശേഷം മുഖ്യമന്ത്രി പിറന്നാള്‍ കോടിയും സമ്മാനിച്ച് ആരോഗ്യവിവരങ്ങളും അന്വേഷിക്കുകയുണ്ടായി.
ബാബുരാജ് അക്കാഡമിയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ബാബുരാജിനെ മലയാളികള്‍ മറന്നുപോകരുതെന്നും എം.ടി ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തിന് മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
മലയാളം പിഎച്ച്.ഡി നേടിയ ഉദ്യോഗാര്‍ത്ഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എം.ടി മുഖ്യമന്ത്രിക്ക് കൈമാറി. മുന്‍ എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























