രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് കുട്ടിക്കടത്ത്; സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്, സമ്മാനം സംഭവം മുൻപും നടന്നിട്ടുണ്ട്! അറസ്റ്റിലായിരിക്കുന്നത് കരുണാഭവൻ ഡയറക്ടർ ഉൾപ്പെടെ മൂന്ന് പേർ

രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. കുട്ടികളെ ഇതിന് മുൻപും സമാന രീതിയിൽ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് നിലവിൽ സംശയിക്കുന്നത്. ഇതേതുടർന്നാണ് അന്വേഷണം ഊർജ്ജിതമാക്കാനുള്ള തീരുമാനം കൈകൊണ്ടത്. അതേസമയം കുട്ടികളെയെത്തിച്ച കരുണാഭവനെതിരെ നിയമ നടപടികളിലേക്ക് കടക്കുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സംഭവത്തിൽ കരുണാഭവൻ ഡയറക്ടർ ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതാണ്. കരുണാഭവന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ വിവരങ്ങളൊന്നും നിലവിൽ പോലീസിന്റെ പക്കലില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നാളിതുവരെ കരുണാഭവൻ പ്രവർത്തിച്ചിരുന്നത്.
കൂടാതെ കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും 12 കുട്ടികളെ റെയിൽവേ പോലീസ് കയ്യോടെ പിടികൂടിയിരുന്നു. ഇതോടെയാണ് കരുണാഭവന്റെ കുട്ടിക്കടത്തിനെക്കുറിച്ച് പുറത്തറിഞ്ഞത് പോലും. ഇവർക്കൊപ്പം രക്ഷിതാക്കളും രണ്ട് ഇടനിലക്കാരും ഉണ്ടായിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് കേരളത്തിൽ എത്തിച്ചത് എന്നാണ് ഇടനിലക്കാരുടെ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ ഇടനിലക്കാരയ രണ്ട് പേരും, കരുണാഭവൻ ഡയറക്ടർ ജേക്കബ് വർഗീസുമാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























