കരുവന്നൂർ സഹകരണബാങ്കിൽ 10.04 ലക്ഷം നിക്ഷേപം, വിദഗ്ധ ചികിത്സയ്ക്ക് 3 ലക്ഷം ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് അമ്പതിനായിരം, ചികിത്സയ്ക്ക് പണം കിട്ടാതെ രണ്ടുദിവസം മുമ്പും ഒരു മരണം...!!

നിക്ഷേപത്തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന കരുവന്നൂർ സഹകരണബാങ്കിൽ നിക്ഷേപമുള്ള എഴുപതുകാരന് ചികിത്സയ്ക്കായി പണം കിട്ടാതെ മരിച്ചു. രണ്ടുദിവസം മുമ്പാണ് ബാങ്കിൽ 10.04 ലക്ഷം നിക്ഷേപമുള്ള തളിയക്കോണം സ്വദേശി ഇ.എം. രാമനാണ് (70) 25-ന് മരിച്ചത്.വീട് വിറ്റ തുകയാണ് രാമൻ ബാങ്കിലിട്ടത്.
തലയിൽ ഞരമ്പ് സംബന്ധിയായി രോഗമുള്ള രാമന് വിദഗ്ധ ചികിത്സയ്ക്ക് തൃശ്ശൂരിലെ ആശുപത്രി മൂന്നുലക്ഷംരൂപ വേണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയുടെ കത്തും രാമന്റെ അപേക്ഷയും സഹിതം ബാങ്കിൽ 20-ന് നൽകിയതാണ്. എന്നാൽ, 50,000 രൂപയാണ് ബാങ്ക് നൽകിയത്. പണത്തിന് ബുദ്ധിമൂട്ട് നേരിട്ടതിനാൽ ചെറുകിട ആശുപത്രിയിലാക്കി ചികിത്സിച്ചു.
എന്നാൽ ഈ ആശുപത്രിയിൽ നിന്ന് മടക്കിയയച്ച രാമൻ 25-ന് മരണപ്പെടുകയായിരുന്നു. വീട് വിറ്റ തുക ബാങ്കിലിട്ട രാമൻ . 99 വയസ്സുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. അക്കൗണ്ടിലെ പണം സഹോദരിയുടെ പേരിലേക്ക് മാറ്റണമെന്ന അപേക്ഷയും ബാങ്ക് സ്വീകരിച്ചില്ല.
അതേസമയം, ചികിത്സാ ചെലവിന് ആവശ്യത്തിന് പണം നല്‍കാത്തതിനാല്‍ കഴിഞ്ഞ ദിവസം നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബാങ്കിലെ നിക്ഷേപകന്‍ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്.
https://www.facebook.com/Malayalivartha