കരിക്ക് വില്‍പ്പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് സഹോദരനുമായി തര്‍ക്കത്തിലായി... വാക്കുതര്‍ക്കം കയ്യാങ്കളിയായി, ഒടുവില്‍ സംഭവിച്ചത്

കരിക്ക് വില്‍പ്പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് സഹോദരനുമായി തര്‍ക്കത്തിലായി.. വാക്കുതര്‍ക്കം കയ്യാങ്കളിയായി, ഒടുവില്‍ സംഭവിച്ചത്
പണം വീതം വെക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ യുവാവ് സഹോദരനുമായി വാക്കുതര്‍ക്കത്തിലാകുകയും കയ്യാങ്കളിയിലെത്തുകയും ചെയ്തു. പട്ടണക്കല്‍ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ പണലി സഹോദരനെ തൂമ്പയെടുത്ത് അടിച്ചു. സ്വന്തം അമ്മയുടെ പറമ്പിലെ കരിക്ക് വില്‍പ്പന നടത്തിയപ്പോള്‍ ലഭിച്ച പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പണം വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഏഴുമണിയോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടയിലാണ് പണലി മരുതനെ തൂമ്പ കൊണ്ട് അടിച്ചത്.
ഉടന്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു ജീവന്‍ നഷ്ടമായി. പ്രതി പണലിയെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു
"
https://www.facebook.com/Malayalivartha