മഴയത്ത് വെയിറ്റിങ് ഷെഡിൽ നിൽക്കവേ രണ്ടു യുവാക്കൾ അരികിലെത്തി; സംസാരിച്ച് നിൽക്കുന്നതിനിടയിൽ ഒന്നേമുക്കാൽ പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത് കള്ളന്മാർ പാഞ്ഞു; വീട്ടമ്മ അലറി കരഞ്ഞെങ്കിലും മഴ കാരണം ശബ്ദം പുറത്ത് കേട്ടില്ല; പേടിയും ദുഃഖവും കാരണം മോഷണ വിവരം പുറത്ത് പറഞ്ഞില്ല; ദിവസങ്ങൾക്ക് ശേഷം പത്രത്തിൽ കണ്ട ആ വർത്ത കണ്ടമ്പരന്ന് പൊട്ടിക്കരഞ്ഞ് വീട്ടമ്മ; ആരോടും പറയാത്ത മോഷണ കഥയിലെ മാല തിരിച്ച് വീട്ടമ്മയുടെ കൈകളിലേക്ക്!

മാല മോഷണം പോയത് ആരോടും പറയാതെ ഒളിപ്പിച്ച് വച്ചു. പത്രത്തിൽ വന്ന ആ വാർത്ത കണ്ട് പൊട്ടിക്കരഞ്ഞ് സുലോചന എന്ന വീട്ടമ്മ. ഇതോടെ പുറത്ത് വന്നത് കഷ്ടപ്പെട്ട് വാങ്ങിച്ച മാല മോഷണം പോയതിന്റെ ഞെട്ടിക്കുന്ന വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ: ജൂലൈ ഒന്നിനാണ് സംഭവം നടന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് അങ്കണവാടിയിലെ ജോലി കഴിഞ്ഞ് വെയ്റ്റിങ് ഷെഡിൽ സുലോചന നിൽക്കുകയായിരുന്നു. മഴയും കാറ്റുമുണ്ടായിരുന്നു ആ സമയം.
അപ്പോൾ ബൈക്കിലെത്തിയ 2 ചെറുപ്പക്കാർ വെയ്റ്റിങ് ഷെഡിലേക്ക് വന്നു. ചില കാര്യങ്ങൾ ചോദിച്ച് അറിയണമെന്ന വ്യാജേനെയാണ് എത്തിയത്. സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടയിൽ യുവാക്കൾ സുലോചനയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപറിച്ച് ബൈക്കിൽ കയറി കുതിച്ച് പാഞ്ഞു. സുലോചന ബഹളം വച്ചെങ്കിലും മഴ കാരണം ശബ്ദം ആരും കേട്ടില്ല.
4 വർഷം മുന്നേ കഷ്ടപ്പെട്ടു വാങ്ങിയ മാലയായിരുന്നു കള്ളന്മാർ കൊണ്ട് പോയത്. പേടിയും ദുഃഖവും ഉണ്ടായിരുന്നതിനാൽ ഈ വിവരങ്ങൾ സുലോചന ആരോടും പറഞ്ഞില്ല. എന്നാൽ കഴിഞ്ഞ ദിവസം മാല മോഷണക്കേസിൽ 2 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ തോപ്രാംകുടി സ്വദേശി അതുൽ, രാഹുൽ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. അതിനിടയിൽ ഈ കള്ളന്മാർ നെടുങ്കണ്ടം തൂവലിൽ നിന്നും ഒരു വീട്ടമ്മയുടെ മാല മോഷ്ടിച്ച കാര്യവും പറഞ്ഞു. പൊലീസ് അന്വേഷണം നടത്തി. എന്നാൽ സുലോചന പരാതി കൊടുക്കാത്തതിനാൽ മാലയുടെ ഉടമയെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല.
മോഷ്ടാക്കൾ മോഷ്ട്ടിച്ച മാലയുടെ ഉടമയെ കണ്ടെത്താൻ നെടുങ്കണ്ടം സിഐ ബി.എസ്.ബിനുവും എസ്ഐ ജി.അജയകുമാറും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന വാർത്ത ജോലി സ്ഥലത്ത് ഇരുന്ന് സുലോചന വായിച്ചു. ഇത് കണ്ടതോടെ സുലോചന പൊട്ടിക്കരഞ്ഞു. അങ്കണവാടിയിലിരുന്ന് സുലോചന പൊട്ടിക്കരഞ്ഞതോടെ സഹഅധ്യാപിക സുമ എന്താണെന്ന് ചോദിച്ചു. അപ്പോൾ മാത്രമാണ് മോഷണ കഥ പുറത്ത് പറഞ്ഞത്.ഉടനെ സുമ നെടുങ്കണ്ടം സ്റ്റേഷനിൽ വിവരമറിയിച്ചു.
എസ്ഐ ജി. അജയകുമാറിന് വിശദമായ പരാതി നൽകി. ഒന്നേമുക്കാൽ പവൻ തൂക്കവുമുള്ള മാല മോഷ്ട്ടാക്കൾ പണയം വച്ച സ്ഥലവും പൊലീസ് കണ്ടെത്തി. ഉടമയെ കണ്ടെത്താൻ പൊലീസ് ജ്വല്ലറി വഴി ശ്രമം നടത്തുകയായിരുന്നു. അപ്പോഴായിരുന്നു സുലോചന നേരിട്ട് സ്റ്റേഷനിൽ എത്തിയത്. നടപടിക്രമങ്ങൾ കഴിഞ്ഞാൽ ഉടനെ തന്നെ സുലോചനയ്‌ക്ക് മാല കൊടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha