കെട്ടിട നമ്പര്‍ ക്രമക്കേട്; കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തിച്ചിരുന്നുവെന്ന് മേയര്‍.. വലിയ തിരക്കായിരുന്നു എല്ലാ ദിവസവും.... പക്ഷെ യഥാര്‍ഥ ആവശ്യത്തിന് വരുന്നവര്‍ കുറവാണ്.... ബാക്കിയുള്ളവരെല്ലാം ഏജന്‍സികളും ഇടനിലക്കാരുമാണ്... ഇത്തരക്കാരെ തടയിടാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്...

കെട്ടിട നമ്പര്‍ ക്രമക്കേട് വലിയ തോതില്‍ പുറത്തായതിന് പിന്നാലെ തുറന്ന് പറച്ചിലുമായി കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്. ഏജന്‍സികളായിട്ടും ഇടനിലക്കാരായിട്ടും വലിയൊരു മാഫിയ കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്നും അത് ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും ബീന ഫിലിപ്പ് പ്രതികരിച്ചു.
വലിയ തിരക്കായിരുന്നു എല്ലാ ദിവസവും. പക്ഷെ യഥാര്‍ഥ ആവശ്യത്തിന് വരുന്നവര്‍ കുറവാണ്. ബാക്കിയുള്ളവരെല്ലാം ഏജന്‍സികളും ഇടനിലക്കാരുമാണ്. ഇത്തരക്കാരെ തടയിടാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്താവശ്യത്തിന് വരുന്നുവെന്ന് ഫോണ്‍ നമ്പര്‍ സഹിതം ബോധ്യപ്പെടുത്താന്‍ രജിസ്റ്റര്‍ വെച്ചിട്ടുണ്ടെന്നും ഇതില്‍ എഴുതുന്നവര്‍ക്ക് മാത്രമേ ഇനി പ്രവേശനമുണ്ടാവുകയുള്ളൂവെന്നും മേയര്‍ പറഞ്ഞു.ഒപ്പം കൂടുതല്‍ സിസിടിവിയും വെക്കും.
ആവിക്കല്‍ സമരത്തിന്റെ വിശ്വാസ്യത പോയി. ചര്‍ച്ചയ്ക്ക് എപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകായാണെങ്കിലും അവര്‍ വരുന്നില്ലന്നും മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha