സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.... ഇന്നു മുതല്‍ ഈ മാസം 10ന് വൈകുന്നേരം അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം, ഈ മാസം 25 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ ഇന്നു മുതല്‍ ഈ മാസം 10ന് വൈകുന്നേരം അഞ്ചുവരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം.
അതേസമയം പത്ത് ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റിന്റെ കാര്യത്തില്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് കാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനം. പത്ത് ശതമാനം സീറ്റ് മാറ്റിവെച്ചാണ് അലോട്ട് മെന്റ് തുടങ്ങുക. ഈ മാസം 25 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
അതേസമയം സിബിഎസ്ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്ററി പ്രവേശനം നീളാന്‍ കാരണം. ഫലം വരാത്ത സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സി ബി എസ് ഇ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചത്.
"
https://www.facebook.com/Malayalivartha

























