സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശനം.. സ്‌കോര്‍ പ്രസിദ്ധീകരിച്ചു.... ഒ.എം.ആര്‍ മൂല്യനിര്‍ണയം ആയതിനാല്‍ പ്രവേശന പരീക്ഷയ്ക്ക് പുനര്‍മൂല്യനിര്‍ണയമോ സൂക്ഷ്മ പരിശോധനയോ ഇല്ല

സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ നാലിനാണ് പരീക്ഷ നടന്നത്. ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ വിദഗ്ദ്ധസമിതി പരിശോധിച്ച് ഭേദഗതികള്‍ വരുത്തിയ ശേഷമാണ് സ്‌കോര്‍ പ്രസിദ്ധീകരിച്ചത്.
ഒ.എം.ആര്‍ മൂല്യനിര്‍ണയം ആയതിനാല്‍ പ്രവേശന പരീക്ഷയ്ക്ക് പുനര്‍മൂല്യനിര്‍ണയമോ സൂക്ഷ്മ പരിശോധനയോ ഇല്ല.
ഒന്നാം പേപ്പറിലെ ഫിസിക്‌സ് വിഭാഗത്തില്‍ നിന്നുള്ള മൂന്നു ചോദ്യങ്ങള്‍ മൂല്യനിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കി. ഒന്നാം പേപ്പറിലെ നാലു ചോദ്യങ്ങളുടെ ഉത്തരത്തില്‍ മാറ്റമുണ്ട്. രണ്ടാം പേപ്പറിലെ ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടില്ല. ഭേദഗതി വരുത്തിയ അന്തിമ ഉത്തരസൂചികയും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പ്രവേശന പരീക്ഷയുടെയും ഹയര്‍സെക്കന്‍ഡറി പരീക്ഷയിലെ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയുടെയും സ്‌കോറിനു തുല്യ പരിഗണന നല്‍കി സമീകരിച്ച ശേഷമായിരിക്കും എന്‍ജിനിയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക. ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫാര്‍മസി റാങ്ക് പട്ടിക തയാറാക്കുക.
അപേക്ഷയിലെ പിഴവു തിരുത്തുന്നതിനുള്ള രേഖകള്‍ നല്‍കാത്തവരുടേതടക്കം ഫലം തടഞ്ഞു വച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























