വിശേഷ പൂജകളുമായി ശബരിമലയില്‍ നിറപുത്തരി ഉത്സവം... അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തി, നിയന്ത്രണം കടുപ്പിച്ചു

വിശേഷ പൂജകളുമായി ശബരിമലയില്‍ നിറപുത്തരി ഉത്സവം. നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഇന്നലെ പുലര്‍ച്ച നാലിന് തുറന്നു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ അഭിഷേകവും മഹാഗണപതിഹോമവും നടന്നു.
5.15ന് കതിര്‍ക്കറ്റകള്‍ എഴുന്നള്ളിച്ച് മണ്ഡപത്തില്‍ കൊണ്ടുവന്ന് കതിര്‍ പൂജ നടന്നു. ശേഷം ശ്രീകോവിലിനുള്ളിലേക്ക് കതിര്‍ക്കെട്ടുകള്‍ എടുത്ത് ദീപാരാധന നടത്തി.
റപുത്തരി പൂജയ്ക്കായി പുലര്‍ച്ചെ നാല് മണിക്കാണ് നട തുറന്നത്. 5:40 നും ആറിനും മധ്യയാണ് നിറപുത്തരി ചടങ്ങുകള്‍ നടന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആദ്യ നെല്‍ക്കതിര് ശ്രീകോവിലിനു മുന്നില്‍ തൂക്കി. മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ദര്‍ശനത്തിനെത്തിയ മുഴുവന്‍ ഭക്തര്‍ക്കും ശ്രീകോവിലില്‍ പൂജിച്ച നെല്‍ക്കതിരുകള്‍ നല്‍കി. ചെട്ടികുളങ്ങര, അച്ചന്‍കോവില്‍, കൊല്ലംകോട് എന്നിവിടങ്ങളില്‍ നിന്നാണ് നിറപുത്തരിക്കായുള്ള നെല്‍ക്കതിര്‍ സന്നിധാനത്ത് എത്തിച്ചത്.
അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തി. പമ്പയില്‍ ജലനിരപ്പ് വലിയതോതില്‍ ഉയരുകയും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ മൂന്ന് മണിക്കു ശേഷം ഭക്തരെ മലകയറാന്‍ അനുവദിച്ചില്ല. സന്നിധാനത്ത് ഉണ്ടായിരുന്ന തീര്‍ഥാടകരോട് വൈകീട്ട് ആറിന് മുമ്പ് മലയിറങ്ങാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























