ടിപ്പര്‍ലോറിയുടെ കാരിയര്‍ 11 കെ.വി. വൈദ്യുതക്കമ്പിയില്‍ത്തട്ടി ഷോക്കേറ്റ് ഡ്രൈവറിന് ദാരുണാന്ത്യം

ടിപ്പര്‍ലോറിയുടെ കാരിയര്‍ 11 കെ.വി. വൈദ്യുതക്കമ്പിയില്‍ത്തട്ടി ഷോക്കേറ്റ് ഡ്രൈവറിന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലുകണ്ടത്തില്‍ വീട്ടില്‍ എന്‍.കെ. അബ്ദുള്‍ ജബ്ബാറിനാണ് (41) ജീവന്‍ നഷ്ടമായത്. മാവൂര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് സെക്രട്ടറിയും വാര്‍ഡ് യു.ഡി.എഫ്. ചെയര്‍മാനുമാണ് അദ്ദേഹം.
ഇന്നലെ രാവിലെ പത്തോടെ വാളാംതോടിലായിരുന്നു ദാരുണസംഭവം നടന്നത്. വാളാംതോടിലുള്ള ക്രസ്റ്റോണ്‍ ക്രഷറില്‍നിന്ന് കല്ലുകൊണ്ടുപോകാനാണ് ജബ്ബാര്‍ രണ്ടുദിവസംമുമ്പ് ഇവിടെ വന്നത്്. കുറ്റ്യാടി-നിരവില്‍പ്പുഴ പ്രധാന റോഡില്‍നിന്ന് 40 മീറ്റര്‍ മാറിയാണ് ക്രഷര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ക്രഷറില്‍നിന്ന് അല്‍പം മാറി നിര്‍ത്തിയിട്ട ലോറിയുടെ കാരിയറില്‍ മഴ പെയ്തതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇത് നീക്കാനായി കാരിയര്‍ ഉയര്‍ത്തിയ ശേഷം ജബ്ബാര്‍ വാഹനത്തില്‍നിന്നിറങ്ങി.
കാരിയര്‍ താഴ്ത്താനായി തിരികെ വാഹനത്തില്‍ കയറാനായി ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൈയ്ക്കും കാലിനും പൊള്ളലേറ്റ നിലയിലായിരുന്നു.
ഷോക്കേറ്റ് തെറിച്ചുവീണ ജബ്ബാറിന്റെ തല ഡീസല്‍ ടാങ്കിനുസമീപത്തായി ഇടിച്ചു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























