ചാലക്കുടിയിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞു.... അപകടനിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല... സ്ഥിതി നിയന്ത്രണവിധേയമെന്ന് റവന്യുമന്ത്രി

ചാലക്കുടിയിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞു.... അപകടനിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല... സ്ഥിതി നിയന്ത്രണവിധേയമെന്ന് റവന്യുമന്ത്രി.
7.27 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപകടനില 8.10 മീറ്ററാണ്. മഴ കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി അറിയിച്ചു. പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പും നിയന്ത്രണവിധേയമാണ്. നിലവില്‍ 420.85 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്.
എല്ലാ അര്‍ഥത്തിലും സംസ്ഥാനം സജ്ജമാണ്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളില്‍ ജാഗ്രത തുടരുന്നു. പുത്തന്‍വേലിക്കര, കുന്നുകര ഭാഗത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ജനങ്ങള്‍ പുഴകളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേസമയം, മലമ്പുഴ അണക്കെട്ട് രാവിലെ തുറക്കില്ലെന്ന് മന്ത്രി അറിയിച്ചു. മഴ ശക്തി പ്രാപിച്ചാല്‍ മാത്രമേ ഡാം തുറക്കുകയുള്ളൂ.
https://www.facebook.com/Malayalivartha

























