ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...രാത്രിയിൽ പിഞ്ചുകുഞ്ഞടങ്ങുന്ന കുടുംബം സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞു, തോട്ടിൽ വീണ് ഒഴുകി നടന്ന കാറില്‍ നിന്നു കുടുംബം അത്ഭുതകരമായി രക്ഷപെട്ടു...!

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണിമേടിച്ചവരുടെ വാർത്തകൾ പുറത്തുവരാറുണ്ട്. ചിലരെ ഇത് വൻ അപകടത്തിലേക്കാണ് കൊണ്ടുചെന്ന് എത്തിച്ചിട്ടുള്ളത്. മിക്കവരും ഇത്തരത്തിൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഇതാ കോട്ടയത്ത് അത്തരമൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഇവിടെ ഗൂഗിൾ മാപ്പ് ഒരു കുടുബത്തെ കൊണ്ട് ചെന്നെത്തിച്ചത് വൻ അപകടത്തിലേക്കാണ്.
ഗൂഗിൾ മാപ്പ് കാട്ടിക്കൊടുത്ത വഴിയെ പോയ പിഞ്ചുകുഞ്ഞടങ്ങുന്ന കുടുംബം വൻ അപകടത്തിൽ നിന്ന് വളരെ അത്ഭുതകരമായി രക്ഷപെട്ടിരിക്കുന്നത്. വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. നല്ല ഒഴുക്കുണ്ടായിരുന്ന തോട്ടിൽ വീണ് ഒഴുകി നടന്ന കാറില്‍ നിന്നു കുടുംബം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു എന്നാണ് വിവരം.
തിരുവല്ല സ്വദേശിയായ ഡോക്ടര്‍ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, മാതാവ്, കാര്‍ ഓടിച്ചിരുന്ന ബന്ധു എന്നിവരാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാല്‍ ബൈപ്പാസിലായിരുന്നു സംഭവം.
എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവര്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് കാര്‍ ഓടിച്ചിരുന്നത്.എന്നാൽ ഇതിനിടെ ഇവർക്ക് വഴി തെറ്റി.
തുടർന്ന് ഇവര്‍ പാറേച്ചാല്‍ ബൈപ്പാസില്‍ എത്തുകയും കാര്‍ സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു എന്നാണ് വിവരം.ബ്ദം കേട്ട് നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. തോട്ടിൽ വീണ് ഒഴുകി നടന്ന കാറില്‍ നിന്നും നാലു പേരെയും രക്ഷപെടുത്തി.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നു മനു മര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ആര്‍ക്കും തന്നെ വലിയപരിക്കുകളൊന്നും തന്നെ ഇല്ലായിരുന്നു.
https://www.facebook.com/Malayalivartha

























