അരൂക്കുറ്റി ആശുപത്രിയിൽ ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ: പരാതിയുമായി ആശുപത്രി അധികൃതർ

അരൂക്കുറ്റി ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി പരാതി. പ്രദേശവാസികളുടെ ഏകആശ്രയമായ അരൂക്കുറ്റി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഐപി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ സാമൂഹ്യവിരുദ്ധർ കൂട്ടം കൂടി മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായി സൂചനയുണ്ട്. പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ ചത്ത പട്ടിയെ ഉപേക്ഷിച്ചത് പോലെയുള്ള സംഭവങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ചത്ത പട്ടിയെ ആശുപത്രി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. ആശുപത്രിയുടെ സുരക്ഷക്ക് സെക്യൂരിറ്റി ജീവനക്കാരനെയും സിസിടിവി ക്യാമറയും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും മാനേജ്മെന്റ് അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























