ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ വീണ്ടും കേസ്,സഹതടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചു;പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു...

വധശിക്ഷ വിധിക്കപ്പെട്ട് പൂജപ്പുരയിൽ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ കേസ്. നസീർ കോടതിയിൽ നൽകിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസെടുത്തത് ഈ മാസം രണ്ടിനും.
പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്കു പോകുന്നയാളാണ് വധശിക്ഷക്ക് ശിക്ഷക്കപ്പെട്ട് ജയിലിൽ കഴിയുന്ന മറ്റൊരു തടവുകാരനായ ബിനു. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
എന്നാൽ സംഭവം നടന്ന ദിവസം തന്നെ ആരെങ്കിലും ആക്രമിച്ചതായി പരാതിയൊന്നും നസീർ അറിയിച്ചില്ലെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഒന്നാം ബ്ലോക്കിലായിരുന്നു നിഷാം. നിഷാമിന്റെ പ്രേരണയോടെ ബിനു കാലിൽ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസും പറയുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്ന ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബസിനസ്സുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം.
https://www.facebook.com/Malayalivartha
























