സംസ്ഥാനത്ത് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ചൊവ്വ വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് , മലയോരത്തും തീരപ്രദേശത്തും ജാഗ്രത തുടരും

സംസ്ഥാനത്ത് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ചൊവ്വ വരെ കേരളത്തില്‍ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് , മലയോരത്തും തീരപ്രദേശത്തും ജാഗ്രത തുടരും.
മഴ കുറഞ്ഞതിനെത്തുടര്‍ന്നാണ് കേരളത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചത്. ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ടുള്ളത്.
അതേസമയം, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കി ഡാം ഇന്നു വൈകുന്നേരം തുറന്നേക്കുമെന്നാണു സൂചന. മുല്ലപ്പെരിയാര്‍ ഡാമിന്റെ 10 ഷട്ടറുകള്‍ ഇന്നലെ തുറക്കുകയും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയും ചെയ്യുന്നതിനാല്‍ ചെറുതോണിയില്‍ ജലനിരപ്പ് ഉയരുകയാണ്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 അടിയിലേറെ വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു. ഇന്നലെ രാത്രി 7നു ജലനിരപ്പ് 2381.54 അടിയിലെത്തി. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ടിലെത്തും. തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു.
അതേസമയം മൂന്നാറില്‍ ഉരുള്‍പൊട്ടി.... കുണ്ടള എസ്റ്റേറ്റിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ ആളപായമില്ല. മൂന്നാര്‍ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഉരുള്‍പൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി . രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്.ആ സമയത്ത് പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല.
175 കുടുംബങ്ങളെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയര്‍ഫോഴ്സ് സംഘം മാറ്റിപ്പാര്‍പ്പിച്ചു. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നാര്‍ വട്ടവട ദേശീയപാത തകര്‍ന്നു. വട്ടവട ഒറ്റപ്പെട്ടനിലയിലാണ്.
ഉരുള്‍പൊട്ടലില്‍ മൂന്നാര്‍ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയില്‍ റോഡ് തകര്‍ന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുന്നു.
"
https://www.facebook.com/Malayalivartha
























