പി എസ് സി പ്ലസ് ടു പ്രാഥമിക പരീക്ഷ.... ആലപ്പുഴ ജില്ലയിലെ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ മാറ്റിവച്ചു....

പി എസ് സി പ്ലസ് ടു പ്രാഥമിക പരീക്ഷ.... ആലപ്പുഴ ജില്ലയിലെ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ മാറ്റിവച്ചു.... പി എസ് സി ഇന്ന നടത്താന്‍ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
അതേസമയം ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാലും കുട്ടനാട് താലൂക്കില്‍ ഗതാഗതം തടസ്സപ്പെടുവാന്‍ സാധ്യതയുള്ളതിനാലുമാണ് ആലപ്പുഴ ജില്ലയിലെ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ മാത്രം പരീക്ഷ മാറ്റി വെച്ചത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബുധനൂര്‍ ഗവ. ഹൈസ്‌കൂള്‍, സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചമ്പക്കുളം, നായര്‍ സമാജം ഹയര്‍ സെക്കന്ററി സ്‌കൂള്‍ നെടുമുടി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ പരീക്ഷയാണ് മാറ്റിവച്ചത്. ഇവര്‍ക്കുള്ള പരീക്ഷ സെപ്റ്റംബര്‍ 17ന് നടക്കുന്ന മൂന്നാംഘട്ടത്തില്‍ നടത്തുമെന്നും പി എസ് സി .
"
https://www.facebook.com/Malayalivartha