ഫോണിലൂടെ പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുപ്പത്തിമൂന്നുകാരൻ അറസ്റ്റിൽ, കൂട്ടുനിന്ന അച്ഛനേയും പൊക്കി

തിരുവനന്തപുരത്ത് ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ മകനെയും അച്ഛനെയും പോലീസ് അറസ്റ്റു ചെയ്തു. വെള്ളനാട് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ്(33), അച്ഛന്‍ മോഹനന്‍(65) എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്റ്റു ചെയ്തത്.
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പോലീസ് പറഞ്ഞു.
നെയ്യാര്‍ഡാം ഇന്‍സ്‌പെക്ടര്‍ എസ്.ബിജോയ്, എ.എസ്.ഐ. ഷാജിത്ത്, സി.പി.ഒ.മാരായ മഹേഷ്, ബിനു, മിഥിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























