സർക്കാരിനെ തിരിച്ചടിച്ചു: കേരള വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍; പിണറായിയും ആരിഫും കൊമ്പ് കോർക്കുന്നു

സർക്കാരും ഗവർണറും തമ്മിലുള്ള വാക്കു തർക്കം എല്ലാവർക്കും നന്നായി അറിയാം. സിപിഎം കള്ളക്കളികൾ ഒരുപക്ഷേ അംഗീകരിക്കാത്തതാവാം കൂട്ട് നിക്കാത്തതാവാം ഇതിനൊക്കെ കാരണം. എന്തായാലും ഗവർണറും സർക്കാരും വീണ്ടും അസ്വാരസ്യത്തിലാണ്. ഇത്തവണ കേരളസർവകലാശാലാ വി.സി. നിയമനത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.
അതേസമയം കേരള വി സി നിയമനത്തിനായി സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണര്‍ സെർച്ച് കമ്മിറ്റി ഉണ്ടാക്കി. എന്നാൽ വി സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വെച്ച് ഗവർണര്‍ ഉത്തരവ് ഇറക്കിയത് എന്നുള്ളത് മറ്റൊരു കാര്യം.
നിലവിൽ സർക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി സിയാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണര്‍ക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്. അതിനിടയിലാണ് ഗവർണറുടെ ഈ തിരിച്ചടി.
https://www.facebook.com/Malayalivartha

























