കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരാകില്ല

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് ഇഡി നല്‍കിയ സമന്‍സിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് തോമസ് ഐസക്ക്.
ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി മുന്‍ മന്ത്രിയ്ക്ക് സമന്‍സ് നല്‍കിയത്. നോട്ടീസ് ലഭിച്ചതിനു പിന്നാലെ പാര്‍ട്ടിയോട് ആലോചിച്ച ശേഷം ഹാജരാകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്. നിലപാട് വിശദീകരിച്ച് അദ്ദേഹം കത്ത് നല്‍കും.
കഴിഞ്ഞ ദിവസമാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നല്‍കിയത്. ആദ്യ തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























