കെഎസ്ആർടിസിയിൽ തീരാദുരിതം; പിണറായി വിജയന് ഇനി രക്ഷയില്ല ; ഹൈക്കോടതി കുരുക്കിട്ടു

സത്യത്തിൽ സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നത്. സർക്കാരിന്റെ അഹങ്കാരത്തിൽ കഷ്ടപ്പെടുന്നത് പാവം ജനങ്ങൾ ആണ്. ഇപ്പോഴും കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിസന്ധി തുടരുകയാണ്. ഇപ്പോഴിതാ കെഎസ്ആർടിസി മുൻ ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഹൈക്കോടതി രംഗത്ത്.
ശമ്പള പ്രതിസന്ധിമൂലം കാട്ടാക്കട സ്വദേശിയായ അപ്പു എന്നയാളണ് തൂങ്ങിമരിച്ചത്. സുഖമില്ലാതെ ചികിത്സയിലായിരുന്ന അപ്പു കഴിഞ്ഞ രണ്ട് മാസമായി മരുന്നു വാങ്ങുവാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. മാത്രമല്ലപെൻഷനേഴ്സ് ഓർഗനൈസേഷൻ്റെ കാട്ടാക്കടയൂണിറ്റിൻ്റെ ട്രഷറർ കൂടിയായിരുന്നു അദ്ദേഹം.
എന്നാൽ, ഇതിനിടെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യാത്ത പ്രശ്നത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്. ജൂൺ, ജൂലൈ മാസങ്ങളിലെ പെൻഷൻ ഓഗസ്റ്റ് 25നകം നൽകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. മാത്രമല്ല മറ്റു മാസങ്ങളിലെ പെൻഷൻ ഈ മാസം ആദ്യം തന്നെ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























