കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം നീക്കി സുപ്രീംകോടതി

കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം നീക്കി സുപ്രീംകോടതി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പാര്‍ട്ടിയുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനു ബന്ധമുണ്ടെന്ന പരാമര്‍ശമാണ് സുപ്രീംകോടതി നീക്കിയത്.
ജുഡീഷ്യല്‍ ഓഫിസര്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നു വേണ്ടിയിരുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ അനുവദനീയമല്ലെന്നും നിരീക്ഷിച്ച് സുപ്രീംകോടതി.
ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ ജഡ്ജിമാരായ എസ്. അബ്ദുല്‍ നസീര്‍, ജെ. മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു നടപടി. നേരത്തെ ഈ പരാമര്‍ശം കോടതി മരവിപ്പിച്ചിരുന്നു.
ജഡ്ജിക്കു സിപിഐഎം ബന്ധമുണ്ടെന്നും കേസില്‍ തനിക്കു നീതി ലഭിക്കില്ലെന്നും കൊല്ലപ്പെട്ട ദീപുവിന്റെ അച്ഛന്‍ ആരോപിക്കുകയുണ്ടായി.കേസില്‍ പ്രതികളായ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിട്ടുണ്ടായിരുന്നു.
കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.
സിപിഐഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് വീയൂട്ട് അബ്ദുല്‍ റഹ്മാന്‍ (36), സിപിഐഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍ (27), നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍ (27), കാവുങ്ങപ്പറമ്പ് വലിയ പറമ്പില്‍ അസീസ് (42) എന്നിവരാണ് പ്രതികള്‍. കുന്നത്തുനാട് എംഎല്‍എയ്ക്കെതിരെ നടത്തിയ വിളക്കണയ്ക്കല്‍ പ്രതിഷേധ സമരത്തിനിടെയാണു ദീപുവിനു സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha

























