ആദ്യവെട്ട് താടിക്ക്, കഴുത്തിനു നേരെ വെട്ടിയപ്പോൾ തടുക്കുന്നതിനിടെ കൈക്കു വെട്ടേറ്റു: ഉറങ്ങികിടന്ന പെട്രോൾ പമ്പിലെ സുരക്ഷാ ജീവനക്കാരനെ രാത്രി വെട്ടിപ്പരുക്കേൽപിച്ചു; കവർച്ചയല്ല ലക്ഷ്യമെന്ന് നിഗമനം

കാട്ടാക്കടയിൽ പെട്രോൾ പമ്പ് സുരക്ഷാ ജീവനക്കാരനെ വെട്ടി പരുക്കേൽപിച്ചു. ആക്രമണത്തിൽ മാറനല്ലൂർ കണ്ടലയിലെ പമ്പിൽ ജോലി നോക്കുന്ന ചീനിവിള കുളങ്ങര മേലെ പുത്തൻ വീട്ടിൽ സുകുമാര(61)നാണു വെട്ടേറ്റത്. സംഭവത്തിൽ പരിക്കേറ്റ ഇയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
അതേസമയം പെട്രോൾ പമ്പ് സുരക്ഷാ ജീവനക്കാരനായ സുകുമാരനെ രാത്രി ഉറങ്ങിക്കിടക്കവെയാണ് വെട്ടി പരുക്കേൽപിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ഈ സമയം പമ്പിലെ ഓഫിസിനു മുന്നിൽ തറയിൽ കിടക്കുകയായിരുന്നു സുകുമാരൻ. മാത്രമല്ല ചെറിയ മയക്കത്തിലായിരുന്ന ഇദ്ദേഹത്തെ അക്രമി വാളെടുത്ത് വെട്ടി. ഉടനെ ടോർച്ച് എടുക്കാൻ തിരിയുന്നതിനിടെ വീണ്ടും വെട്ടി. ആദ്യം സുകുമാരന്റെ താടിക്കാണ് വെട്ടേറ്റത്. തുടർന്ന് കഴുത്തിനു നേരെ വെട്ടിയപ്പോൾ തടുക്കുന്നതിനിടെ കൈക്കു വെട്ടേറ്റു. ഉടനെ പമ്പിന്റെ പിൻ ഭാഗത്തെ മതിൽ ചാടി അക്രമി സ്ഥലം വിട്ടു.
ഉടനെ തന്നെ ഈ സമയം പമ്പിൽ ഉണ്ടായിരുന്ന ടാങ്കർ ലോറിയിൽ ഉറങ്ങുകയായിരുന്ന ക്ലീനറെ സുകുമാരൻ തന്നെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. ഇതിനു പിന്നാലെ മാറനല്ലൂർ പൊലീസെത്തി ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഇയാളെ അക്രമിച്ചതിന്റെ കാരണം വ്യക്തമല്ല. പമ്പിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്നു വ്യക്തമായ ചിത്രം ലഭിച്ചില്ല.
പ്രതി കണ്ടല ഹൈസ്കൂളിനു മുന്നിൽ ബൈക്ക് നിർത്തി ശേഷം 300 മീറ്ററോളം നടന്നാണ് പമ്പിലെത്തിയത്. തുടർന്ന് ആക്രമണ ശേഷം ബൈക്ക് എടുത്ത് മാറനല്ലൂർ ഭാഗത്തേക്കു പോകുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 30 വയസ്സോളം പ്രായമുള്ള തൊപ്പിയണിഞ്ഞ വ്യക്തിയാണ് ആക്രമണം നടത്തിയതെന്നു സുകുമാരൻ മൊഴി നൽകി. രാത്രി 9 മണിവരെയാണ് പമ്പിന്റെ പ്രവർത്തനം.
സംഭവത്തിൽ കാട്ടാക്കട ഡിവൈഎസ്പി ആർ.സുരേഷ്, മാറനല്ലൂർ ഇൻസ്പെക്ടർ എസ്.സന്തോഷ്,എസ്.ഐ.ഷാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ഇതുപ്രകാരം ആക്രമിച്ചത് കവർച്ചയ്ക്ക് അല്ലെന്ന് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha

























