കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കറിന് ലഭിച്ച മെഡല്‍ നേട്ടം ആഘോഷമാക്കി വീട്ടുകാര്‍....

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീശങ്കറിന് ലഭിച്ച മെഡല്‍ നേട്ടം ആഘോഷമാക്കി വീട്ടുകാര്‍.... ശ്രീശങ്കറിന് ലഭിച്ച വെള്ളി സ്വര്‍ണം തന്നെയാണെന്ന് ശ്രീശങ്കറിന്റെ അമ്മ . ''ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. അതുകൊണ്ടുതന്നെ കോമണ്‍വെല്‍ത്തില്‍ മെഡല്‍ അനിവാര്യമായിരുന്നു.
ആദ്യ മൂന്ന് ജമ്പിലും ചെറിയ പോരായ്മകളുണ്ടായെന്നും തുടര്‍ന്ന് ചെറിയ സമ്മര്‍ദമുണ്ടായി. നാലാമത്തെ ജമ്പ് ഒരു മില്ലീമീറ്റിറിന് ഫൗളായെങ്കിലും അതാണ് ആത്മവിശ്വാസം കൂട്ടിയത്. അതോടെ ചാടാനാവുമെന്നുറപ്പായി. അവസാനത്തെ ജമ്പില്‍ സ്വര്‍ണത്തിലേക്ക് പോകുമെന്നാണ് കരുതിയതെങ്കിലും വെള്ളയാണ് ലഭ്യമായത് . എങ്കിലും ഇത് സ്വര്‍ണം തന്നെയാണെന്ന് അമ്മ ബിജിമോള്‍ പറയുന്നു.
ആഘോഷമൊക്കെ കഴിഞ്ഞ് ഉറങ്ങിയപ്പോള്‍ പുലര്‍ച്ചെ അഞ്ചുമണിയായെന്ന് ശ്രീശങ്കറിന്റെ സഹോദരിയും തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയുമായ ശ്രീപാര്‍വതി . മത്സരം തുടങ്ങുംമുമ്പ് ചേട്ടന് ടെന്‍ഷനൊന്നുമില്ലായിരുന്നു. കണ്ടാല്‍ അങ്ങനെ തോന്നുമെന്നേയുള്ളൂ. എല്ലാ മത്സരത്തിനുമുമ്പും ഇങ്ങനെയാണ്''
ശ്രീശങ്കറും അച്ഛനും പരിശീലകനുമായ എസ്. മുരളിയും വീട്ടില്‍നിന്ന് പോയിട്ട് രണ്ടുമാസത്തിലേറെയായി. മൊണോക്കോയില്‍ നടക്കുന്ന ഡയമണ്ട് ലീഗ്കൂടി കഴിഞ്ഞേ നാട്ടിലേക്ക് വരികയുള്ളൂ. '12-ന് നാട്ടിലേക്ക് തിരിച്ചെത്താനാണ് തീരുമാനിച്ചിരുന്നത്. മഴ തുടരുന്നതിനാല്‍ നാട്ടിലെ പരിശീലനം മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും ബിജിമോള്‍ . 30-ന് യൂറോപ്പില്‍ മറ്റൊരു മത്സരവുമുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ നാട്ടിലേക്കുവന്ന് പ്രാക്ടീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും ശ്രീശങ്കര്‍ മത്സരിക്കുമ്പോള്‍ വീട്ടില്‍ ആഘോഷം തന്നെയായിരുന്നു. എന്നാല്‍, രണ്ടു ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടാത്തത് നിരാശയുണ്ടാക്കിയിരുന്നു. എന്നാല്‍ അതിനുള്ള പരിഹാരമായിരുന്നു ഈ വെള്ളി. വെള്ളിയാഴ്ച പുലര്‍ച്ചെ ശ്രീശങ്കറിന്റെ മത്സരം കാണാന്‍ യാക്കരയിലെ വീട്ടിലേക്ക് ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. മെഡല്‍ നേടിയതോടെ ആര്‍പ്പുവിളിച്ചും പടക്കംപൊട്ടിച്ചും ആഘോഷമയത്തിലായിരുന്നു വീട്.
"
https://www.facebook.com/Malayalivartha

























