തിരുവല്ലയിൽ എ സിയിൽ നിന്ന് തീപടർന്ന് ബ്യൂട്ടീപാർലറിൽ തീപിടിത്തം: പാർലറിന് സമീപമുള്ള പെട്രോൾ പമ്പിലേയ്ക്ക് തീ പടരാതെ രക്ഷാപ്രവർത്തനം നടത്തി അഗ്നിശമന സേന:- ഒഴിവായത് വൻ അപകടം

എ സിയിൽ നിന്ന് തീപടർന്ന് ബ്യൂട്ടീപാർലറിൽ തീപിടിത്തം. തിരുവല്ല നഗരത്തിലാണ് സംഭവം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് എ സിയിൽ നിന്ന് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ബ്യൂട്ടീപാർലറിന് തൊട്ടടുത്ത് തന്നെ പെട്രോൾ പമ്പുണ്ട്.
അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലാണ് വലിയൊരു അപകടം ഒഴിവായത്. കടയുടെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. പെർഫ്യൂമും സാനിറ്റൈസറുമടക്കമുള്ള സാധനങ്ങൾ കടയിലുണ്ടായിരുന്നു. ഇതായിരിക്കാം പെട്ടെന്ന് തീ പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും രണ്ടാം നിലയിലേക്ക് തീപടർന്നിരുന്നു. കെട്ടിടത്തിന്റെ ഷട്ടർ പൊളിച്ചാണ് ഇവർ അകത്തേക്ക് കയറിയത്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.
https://www.facebook.com/Malayalivartha

























