കൊച്ചി ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം... അങ്കമാലിയ്ക്കടുത്ത് അത്താണിയിലാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്

കൊച്ചി ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. അങ്കമാലിയ്ക്കടുത്ത് അത്താണിയിലാണ് വെള്ളിയാഴ്ച രാത്രി അപകടമുണ്ടായത്.
പറവൂര്‍ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി ഹാഷിം ആണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി.
അങ്കമാലി - ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. റോഡിലെ വളവിലാണ് രാത്രി 11 മണിയോടെ അപകടമുണ്ടായത്. രാത്രി തന്നെ നാഷണല്‍ ഹൈവേ അധികൃതര്‍ റോഡിലെ കുഴിയടച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് .
അപകടം നടന്ന പ്രദേശത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. റോഡില്‍ മാസങ്ങളായി കുഴി മൂടാത്ത അവസ്ഥയിലാണുള്ളത്. നിരവധിയാളുകളാണ് ഈ പ്രദേശത്ത് കൂടി ഇരുചക്രവാഹനത്തില്‍ യാത്രചെയ്യവേ അപകടത്തില്‍പ്പെട്ടത്. കൃത്യമായി കുഴികളടയ്ക്കാത്തതാണ് അപകടങ്ങള്‍ പതിവാകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha

























